പൊലിസ് സ്റ്റേഷനുകൾക്ക് മുൻപിൽ കോൺഗ്രസ് പ്രതിഷേധ സദസ് ; ഗുണ്ടാ രാജിനെതിരെ പ്രതിഷേധമിരമ്പി

Congress protests in front of police stations; Protests against Goondaraj flare up
Congress protests in front of police stations; Protests against Goondaraj flare up


കണ്ണൂർ: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി.എസ് സുജിത്തിനെ അകാരണമായി മർദ്ദിച്ച പൊലിസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പൊലിസ് സ്റ്റേഷനു മുൻപിൽ നടത്തിയ പ്രതിഷേധ സദസിൽ പ്രതിഷേധമിരമ്പി . കണ്ണൂർ ജില്ലയുടെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ നടത്തിയ പ്രതിഷേധ സദസിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷന് മുൻപിൽ നടത്തിയ  പ്രതിഷേധ സദസിൽ വൻ ജന പങ്കാളിത്തമുണ്ടായി.

tRootC1469263">

പൊലിസ് അസോസിയേഷനെ രാഷ്ട്രീയവത്ക്കരിച്ച് എന്തും ചെയ്യാൻ സർക്കാർ ലൈസൻസ് നൽകിയിരിക്കുകയാണെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. യൂത്ത്കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി.എസ്.സുജിത്തിനെ അകാരണമായി ഭീകരമായി മർദ്ദിച്ച പോലീസുകാരെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് ജില്ലയിലെ  പോലിസ് സ്റ്റേഷനുകൾക്കു മുന്നിൽ നടത്തുന്ന പ്രതിഷേധ സദസിന്റെ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനു മുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ സദസിൽ പി അനൂപ് അധ്യക്ഷനായി. വി വി പുരുഷോത്തമൻ, സുരേഷ് ബാബു എളയാവൂർ, രാഹുൽ കായക്കൽ,അമൃത രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഫർഹാൻ മുണ്ടേരി, സി ടി ഗിരിജ,ലക്ഷ്മണൻ തുണ്ടിക്കോത്ത്, സി എം ഗോപിനാഥ് , മുണ്ടേരി ഗംഗാധരൻ ,എം പി രാജേഷ്, രഞ്ചിത്ത് താളിക്കാവ്, കെ രാജീവൻ മാസ്റ്റർ, സതീശൻ ബാവുക്കൻ,സി റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.

അഴീക്കോട്, ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വളപട്ടണം പോലീസ് സ്റ്റേഷനുമുന്നിൽ നടത്തിയ പ്രതിഷേധ സദസ് കെ പി സി സി സാംസ്കാരിക സാഹിതി സംസ്ഥാന ജന.സെക്രട്ടറി കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.സിറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ ഡി സി സി ജനറൽ സെക്രട്ടറി എം കെ മോഹനൻ ഉദ്ഘാടനം ചെയ്തു.

Tags