കണ്ണൂരിൽ പി.കെ വിജയരാഘവൻ മാസ്റ്ററെ കോൺഗ്രസ് അനുസ്മരിച്ചു
Mar 29, 2025, 09:55 IST


കണ്ണൂർ : കോൺഗ്രസ് നേതാവും ,മുൻ ഡിസിസി പ്രസിഡണ്ടുമായിരുന്ന പി കെ വിജയരാഘവൻ മാസ്റ്ററുടെ പതിമൂന്നാം ചരമ വാർഷിക ദിനത്തിൽ കണ്ണൂർ ഡിസിസി ഓഫീസിൽ പുഷ്പാർച്ഛനയും അനുസ്മരണ യോഗവും നടത്തി .
ഡിസിസി വൈസ് പ്രസിഡണ്ട് വി വി പുരുഷോത്തമൻ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി .നേതാക്കളായ സുരേഷ് ബാബു എളയാവൂർ ,ടി ജയകൃഷ്ണൻ ,ജോഷി കണ്ടത്തിൽ ,എ ടി നിഷാത്ത് ,പ്രദീപൻ ,മോഹനൻ ,ഉഷ കുമാരി ,വികാസ് അത്താഴക്കുന്ന് തുടങ്ങിയവർ പങ്കെടുത്തു