കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ മർദ്ദിച്ചഎസ് ഐ മാർക്കെതിരെ കേസെടുത്തു

Case registered against SI who beat up Congress leader in Kannur

കണ്ണൂർ:കണ്ണൂരിലെ കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് എസ് ഐ മാർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തു.മുൻ നഗരസഭാ കൗൺസിലർ രഞ്ചിത്ത് താളിക്കാവിനാണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത് .എസ് ഐമാരായ രജീവൻ, ബിനു കൃഷ്ണൻ, ഇവർക്ക് ഒപ്പമുണ്ടായിരുന്ന തൻസീർ എന്നിവർക്കെതിരെയാണ് ടൗൺ പോലീസ് പരാതിയിൽ കേസെടുത്തത് കണ്ണൂർ കവിത തീയേറ്ററിന് സമീപത്ത് രാത്രി പത്തിന് ശേഷം തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന രഞ്ജിത്തിനെ വാഹനത്തിലെത്തിയ പൊലിസുകാർ ചോദ്യം ചെയ്യുകയും വാക്കേറ്റത്തിനിടെ മർദ്ദിക്കുകയുമായിരുന്നു.

അക്രമത്തിൽ പരിക്കേറ്റ രഞ്ചിത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രഞ്ജിത്തിനെ അക്രമിക്കവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് കോൺഗ്രസ് കണ്ണൂർ ബ്ളോക്ക് പ്രസിഡൻ്റ് രാഹുൽ കായക്കൂൽ ആവശ്യപെട്ടു.
 

Tags