മയ്യിലിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു

Congress constituency committee office vandalized in Mayyil

മയ്യിൽ:മയ്യിലിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് അടിച്ച് തകർത്തു.മയ്യിൽ ടൗണിലെ കോൺഗ്രസ് ഓഫീസായ ഗാന്ധിഭവനാണ് തകർത്തത്. ഇന്ന് പുലർച്ചെയാണ് അക്രമം നടന്നത്. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. മുല്ലക്കൊടിയിൽ പോളിങ് കഴിഞ്ഞു മടങ്ങുകയായിരുന്ന എൽ ഡി എഫ് ബൂത്ത് ഏജൻ്റിന് കുത്തേറ്റിരുന്നു വ്യാഴാഴ്ച്ച വൈകിട്ട് ആറരയോടെ മുല്ലക്കൊടി യു പി സ്‌കൂളിലെ ബൂത്തിന് സമീപമാണ് അക്രമണം നടന്നത്. 

സി പി എം പ്രവർത്തകൻ മുല്ലക്കൊടി കുറ്റി ചിറയിലെ പി പി പ്രകാശനാണ് കുത്തേറ്റത്. യു.ഡി എഫ് ഏജൻ്റായ ഭാസ്‌കരനെ മർദ്ദിച്ച വൈരാഗ്യത്താൽ ഭാസ്കരൻ്റെ സഹോദരനും കോൺഗ്രസ് പ്രവർത്തകനുമായ പി കൃഷ്ണൻ കയ്യിൽ കരുതിയ കത്തി കൊണ്ടു കുത്തിയെന്നാണ് പരാതി. പ്രകാശൻ കണ്ണൂർ എ കെ ജി സഹകരണാശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൃഷ്ണനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലിസ് അറസ്റ്റുചെയ്തിട്ടുണ്ട്.

Tags