സത്യൻ വണ്ടിച്ചാലിനെ അനുസ്മരിച്ച് കോൺഗ്രസ് : പയ്യാമ്പലത്തെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി

Congress commemorates Sathyan Vandichal: Floral tributes were paid at the memorial in Payyambalam

 കണ്ണൂർ : ഡി. സി.സി. മുൻ ജനറൽ സെക്രട്ടറി സത്യൻ വണ്ടിച്ചാലിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പയ്യാമ്പലം സ്മൃതി കുടീരത്തിൽ കുടുംബാംഗങ്ങളും കോൺഗ്രസ് പ്രവർത്തകരും പുഷ്പാർച്ചന നടത്തി. തുടർന്ന് അനുസ്മരണ യോഗവും നടന്നു. ചടങ്ങിൽ സി. എം.അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.

tRootC1469263">

സത്യൻ വണ്ടിച്ചാൽ എല്ലാവർക്കും പ്രിയപ്പെട്ട നേതാവും സംഘാടകനും വാഗ്മിയും ജനകീയ സമരം മുൻനിരയിൽ  നയിച്ച വ്യക്തിയാണെന്ന് മുൻ മേയർ ടി ഒ മോഹനൻ പറഞ്ഞു. വിദ്യാർഥിയായിരിക്കെ കെ എസ് യു നേതാവായി സാമൂഹ്യ രംഗത്തേക്ക് കടന്ന് വരികയും മുഴപ്പിലങ്ങാട് കോൺഗ്രസ് പ്രവർത്തനത്തിൽ സജീവമായ് അങ്ങനെ കോളേജ് അധ്യാപകനായും അദ്ദേഹം നിറഞ്ഞ് നിന്നിരുന്നു. 

രാഷ്ട്രീയ എതിരാളികളുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു മാസങ്ങളോളം ചികിത്സയിലായിരുന്നു. എല്ലാ വെല്ലുവിളികൾക്കിടയിലും വളയാത നട്ടെല്ലോടെ കോൺഗ്രസ് രംഗത്ത് കർമ്മഭടനായി നിന്ന സത്യൻ്റെ ഓർമ്മയെന്നും അനശ്വരമാണെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ടി ഒ മോഹനൻ പറഞ്ഞു. അനുസ്മരണ യോഗത്തിൽ വി.വി.പുരുഷോത്തമൻ,  എം.കെ.മോഹനൻ, കണ്ടോത്ത് ഗോപി,  കെ.വി.ജയരാജൻ, രാഹുൽ കായക്കൂൽ,   ആർ.മഹാദേവൻ, സി. ദാസൻ,  അശോകൻ പാത്തിക്കൽ, ഇ.കെ.രേഖ, എ.ദിനേശൻ എന്നിവരും സംസാരിച്ചു.

Tags