ബി. എൽ. ഒ മരിച്ച സംഭവം പാർട്ടിയുടെ തലയിൽ കെട്ടിവയ്ക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു കെ.കെ രാഗേഷ്
Nov 17, 2025, 15:59 IST
കണ്ണൂർ : ജീവനൊടുക്കിയ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിനെ ഭീഷണിപ്പെടുത്തിയെന്ന കോൺഗ്രസ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
പ്രതിപക്ഷ നേതാവ് സഹായിക്കുന്നത് ബിജെപിയെയാണെന്നുംകെ കെ രാഗേഷ് പറഞ്ഞു. എസ്. ഐആർ ജോലി സമ്മർദ്ദമുണ്ടെന്ന് അനീഷിൻ്റെ കുടുംബം പറയുന്നത് പ്രതിപക്ഷ നേതാവ് കേട്ടില്ലേ? ഒരാൾ ജീവനൊടുക്കിയ സംഭവം .സിപിഎമ്മിൻ്റെ തലയിൽ വയ്ക്കാൻ കഴിയുമോ എന്നാണ് നോക്കുന്നത് ഇതിനായി കോൺഗ്രസിന് തെളിവുകൾ ഉണ്ടെങ്കിൽ പുറത്ത് വിടട്ടെ. ഈ തെളിവുകൾ വന്നതിന് ശേഷം കാണാമെന്നും കെ.കെ രാഗേഷ് പറഞ്ഞു.
tRootC1469263">.jpg)

