കണ്ണൂരിലെ മുസ്ലിം ലീഗ് നേതാവ് പി കുഞ്ഞി മുഹമ്മദിൻ്റെ വിയോഗത്തിൽ അനുശോചന പ്രവാഹം

Condolences poured in on the demise of Kannur Muslim League leader P Kunji Mohammed

കണ്ണൂർ: മുസ്ലിംലീഗ് മുൻ ജില്ലാ പ്രസിഡണ്ടും നഗരസഭ മുൻചെയർമാനുമാനും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ പി കുഞ്ഞി മുഹമ്മദിൻ്റെ(84 ) വിയോഗത്തിൽ അനുശോചന പ്രവാഹം.  പൊന്നാനി സ്വദേശിയായ ഇദ്ദേഹം കണ്ണൂർ ദീനുൽഇസ്ലാം സഭ മാനേജറായി നിയമനായതിനുശേഷം കണ്ണൂരിൽ സ്ഥിര താമസക്കാരനാവുകയായിരുന്നു. തുടർന്ന് കണ്ണൂരിലെ സാമൂഹിക -സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായി.

പൊന്നാനി പാലക്കൽ അബ്ദുൽ ഖാദറിന്റെയും നബീസുവിന്റെയും മകനാണ് കണ്ണൂർ സിറ്റി ചിറക്കൽകുളത്തെ ആമിനാ സിൽ എം സി  ആമിന ബിയാണ് ഭാര്യ . യാസിർ,ഫിറോസ് (ഖത്തർ),നസറി എന്നിവർ മക്കളും . സമീർ, സജിന .രഹന , എന്നിവർ ജാമാതാക്കളുമാണ്. പരേതയായ പി. ആയിഷബി സഹോദരിയാണ്.
 കണ്ണൂർ ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട് , കണ്ണൂർ താലൂക്ക് മുസ്ലിം ലീഗ് പ്രസിഡണ്ട് , കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് , ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് , എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കണ്ണൂർ ഈദ് ഗാഹ് ചെയർമാനാണ്.

എറണാകുളം ജില്ല മുസ്ലിം ലീഗ് ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ച ഇദ്ദേഹം എറണാകുളത്തെ  ജില്ലാ യൂത്ത് ലീഗിന്റെ പ്രഥമ പ്രസിഡണ്ടാണ്. മുൻ മന്ത്രി പരേതനായ വി കെ ഇബ്രാഹിം കുഞ്ഞ് അന്ന് ജില്ലാ പ്രവർത്തക സമിതി അംഗമായിരുന്നു . ഫിഷറീസ് നൈറ്റ് ഫാക്ട് ഓപ്പറേറ്റർ ,പൊന്നാനി മൗനത്തിൽ ഇസ്ലാം സഭ മാനേജർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട് . എൻ രാമകൃഷ്ണൻ ചെയർമാനായിരിക്കെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രി ആയതിനെ തുടർന്ന് 1991 മുതൽ 96 വരെ കണ്ണൂർ മുൻസിപ്പാലിറ്റിയുടെ ആക്ടിങ് ചെയർമാനായും, പി. ഭാസ്കരൻ മുനിസിപ്പൽ ചെയർമാൻഷിപ്പ് രാജിവച്ചതിനെത്തുടർന്ന് 96 നവംബർ മുതൽ 97 ഡിസംബർ വരെ കണ്ണൂർ നഗരസഭയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കണ്ണൂർ നഗരസഭ വൈസ് ചെയർമാൻ ചിറക്കൽകുളം വാർഡിൽ നിന്നും തുടർച്ചയായ 25 വർഷത്തോളം കണ്ണൂർ നഗരസഭ കൗൺസിലർ , ദീനുൽ ഇസ്ലാം സഭ വൈസ് പ്രസിഡണ്ട് , കണ്ണൂർ മുസ്ലിം ജമാഅത്ത് മെമ്പ,ർ ചിറക്കൽകുളം പള്ളിക്കമ്മിറ്റിയുടെ ദീർഘകാല പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വായിച്ചിട്ടുണ്ട്.

 മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ , കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎ , ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് , പി ജയരാജൻ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാജേഷ് ,പി കെ അബ്ദുല്ല ഹാജി, അബ്ദുറഹിമാൻ കല്ലായി, ജനതാദൾ നേതാവ് പി.പി ദീവാദകരൻ , മുൻ എംഎൽഎ എഡി മുസ്തഫ, പിടി ജോസ് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി ജനറൽ സെക്രട്ടറി സഹദുള്ള ട്രഷറർ മുഹമ്മദ് കടവത്തൂർ, കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് പി ഇന്ദിര ഡെപ്യൂട്ടി മേയർ കെ പി താഹിർ , കേരള യുവജന ക്ഷേമ ബോർഡ് മെമ്പർ ഷാജിർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറയിലുള്ളവർ ചിറക്കൽക്കുളത്തെ വസതിയിൽ എത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

Tags