സഖാക്കളെ മുന്നോട്ട് , മാർക്സിയൻ ചിന്തകനായ കെ.സി ചന്ദ്രൻ്റെ പുസ്‌തകങ്ങൾ വായനക്കാരിലേക്ക് എത്താൻ സജ്ജമായി

Comrades, forward! Books by Marxist thinker K.C. Chandran are now ready to reach readers.


കണ്ണൂർ:എഴുത്തുകാരനും മാർക്സിയൻ ചിന്തകനുമായ കെ സി ചന്ദ്രൻ രചിച്ച 15 പുസ്തകങ്ങൾ വായനക്കാരിലെത്താൻ ഒരുങ്ങുന്നു. കണ്ണൂർ ജനസംസ്കൃതിയാണ് പ്രസാധകർ. സഖാക്കളെ മുന്നോട്ട്, തിരിച്ചറിവുകൾ, തിരുത്തലുകൾ ഉൾപ്പെടെ അഞ്ച് വാള്യമാണ് വിൽപ്പനയ്ക്ക് സജ്ജമായിരിക്കുന്നത്. എല്ലാ കമ്യൂണിസ്‌റ്റുകാരും കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കണം എന്നാഗ്രഹിക്കുന്നവരും നിർബന്ധമായി വായിക്കേണ്ട പുസ്തകങ്ങളാണിതെന്ന് കണ്ണൂർ പ്രസ് ക്ലബ്ബിൽ  വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ പുസ്‌തക പരിചയം നടത്തി കൊണ്ടു
ജനസംസ്കൃതി പ്രസാധകൻ എം.പി രമേശ് പറഞ്ഞു.

ഇന്ത്യൻ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അനുഭവങ്ങളും വെല്ലുവിളികളും മുതൽ നവീകരണം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിലാണ് തന്റെ രചനകൾ വ്യാപിച്ചു കിടക്കുന്നതെന്നും മലയാളത്തിലും ഇംഗ്ലീഷിലുമായി പ്രസിദ്ധീകരിച്ചിട്ടുള്ള തന്റെ കൃതികൾ ആശയപരമായ സംവാദങ്ങൾക്കും പഠനങ്ങൾക്കും പുതിയ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും കെ സി ചന്ദ്രൻ  പറഞ്ഞു തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെയും കേരളത്തിലെയും ഇടതുപാർട്ടികൾക്ക് തെറ്റുതിരുത്താൻ ഇതിലെ ആശയങ്ങൾ വെളിച്ചം കാട്ടുമെന്ന് ഗ്രന്ഥകർത്താവ് കെ.സി ചന്ദ്രൻ പറഞ്ഞു കണ്ണൂർ പ്രസ് ക്ളബ്ബ് ലൈബ്രറിക്ക് പ്രസാധകർ സംഭാവനയായി നൽകിയ പുസ്തകങ്ങൾ പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് സി സുനിൽകുമാർ ഏറ്റുവാങ്ങി. ഇവിപവിത്രൻ, കെ.സി വിജയൻ, കെ വി സുരേന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags