യു.ഡി.എഫ് ധർമ്മടം മണ്ഡലം തെരഞ്ഞെടുപ്പ് കൺവീനർ ഷമേജ് പെരളശ്ശേരിക്ക് നേരെ കൈയ്യേറ്റം നടത്തിയതായി പരാതി
Mar 22, 2026, 21:41 IST
കടമ്പൂർ : തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗത്തിനിടെ കോൺഗ്രസ് നേതാവും യു.ഡി.എഫ് ധർമ്മടം മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവീനറുമായ ഷമേജ് പെരളശ്ശേരിക്ക് നേരെ അസഭ്യവും കയ്യേറ്റ ശ്രമവും നാത്തിയതായി പരാതി. .
ഞായറാഴ്ച രാവിലെ 10 40 നാ ണ് സംഭവം. ധർമ്മടം നിയോജകമണ്ഡലം സ്ഥാനാർത്ഥി വി.പി അബ്ദുൽ റഷീദിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് ആ ഡൂർ പാലം പെട്രോൾ പമ്പിന് സമീപം പ്രചാരണ ജീപ്പിലെത്തി മൈക്കിൽ
വോട്ടഭ്യർത്ഥിച്ചുകൊണ്ടു സംസാരിക്ക വേയാണ് അസഭ്യവർഷവും ഭീഷണിയും കയ്യേറ്റ ശ്രമവും ഉണ്ടായത്.
അടിയന്തിരമായി പ്രതിയെ പിടികൂടി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എടക്കാട് പോലീസ് സ്റ്റേഷനിൽ ഷമേജ് പെരളശേരിപരാതി നൽകി.
.jpg)


