പെരളശേരി ചിരത്തുങ്കണ്ടിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച യുവതിയുടെ വീടിന് നേരെ അതിക്രമം നടത്തിയതായി പരാതി
പെരളശേരി : പെരളശേരി ഗ്രാമ പഞ്ചായത്തിൽ വീട്ടിൽ കയറി അതിക്രമം കാണിച്ചതായി പരാതി. പതിമൂന്നാം വാർഡായ ചിരത്തും കണ്ടിയിൽ ഞായറാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ചിരത്തും കണ്ടിയിലെ ഷൈജുവിൻ്റെ വീട്ടിലാണ് സംഘർഷമുണ്ടായത്. മുൻവശത്തെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. പരുക്കേറ്റ ഷൈജുവും ഭാര്യ റീജയും തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.
tRootC1469263">സി.പി.എം സ്വാധീന പ്രദേശമായഈ വാർഡിൽ റീജ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുകയും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. ഇതിൻ്റെ തർക്കം പ്രദേശത്ത് നിലനിന്നിരുന്നതായി പറയുന്നു. സി.പി.എം പ്രദേശിക പ്രവർത്തകരെ ഷൈജു പൊതു സ്ഥലങ്ങളിൽ വെച്ചു അസഭ്യം പറയുകയും ഇതു ചോദ്യം ചെയ്യുന്നതിനായി വീട്ടിലെത്തിയപ്പോൾ തർക്കമുണ്ടാവുകയും ഷൈജു കത്തിയെടുത്ത് വീശുകയുമായിരുന്നു.
ഇതു തടയുന്നതിനിടെ ഭാര്യ റീജയുടെ കൈപ്പത്തിക്ക് മുറിവേറ്റു സംഭവത്തിൻ്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഷൈജുവും ഭാര്യയും വീട്ടിലെത്തിയ സി.പി.എം പ്രവർത്തകർ ഷൈജുവും ഭാര്യയുമായി വാക് തർക്കത്തിലേർപ്പെടുന്നതിൻ്റെ ദൃശ്യമാണ് പുറത്ത് വന്നത്.
.jpg)


