കണ്ണൂരിൽ തലശ്ശേരി ആഫ്റ്റർ കെയർ ഹോം അന്തേവാസിയെ കാണാതായെന്ന് പരാതി
Jun 3, 2025, 19:41 IST


തലശ്ശേരി : എരഞ്ഞോളിയിലെ ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസിയായ അമലിനെ ഫെബ്രുവരി 15 മുതൽ കാണാതായെന്ന് പരാതി. ആഫ്റ്റർ കെയർ ഹോം സൂപ്രണ്ടിന്റെ പരാതിയിൽ തലശ്ശേരി ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നേരത്തെപാലക്കാട് മുട്ടികുളങ്ങര ചൈൽഡ് ഹോമിലായിരുന്നു.
tRootC1469263">അമലിന് കേൾവിക്കുറവും സംസാരശേഷി കുറവുമുണ്ട്, ഉയരം 150 സെന്റീമീറ്റർ, ഇരുനിറം, നെറ്റികയറി നിലയിൽ കുറ്റിമുടിയാണ്, മൂക്കിന് താഴെ ഇടതുവശത്ത് കറുത്ത മറുകുമുണ്ട്. അമലിനെ കുറിച്ച് എന്തെങ്കിലുംവിവരം ലഭിക്കുന്നവർ 0490-2323352/ 9497 980881 നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലിസ് അറിയിച്ചു.
