മർദനമേറ്റ അടുത്ത ദിവസം കുഴഞ്ഞുവീണ് മരിച്ചു; കണ്ണൂർ ശ്രീകണ്ഠാപുരത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ മരണത്തിൽ പരാതി

Complaint filed in the death of a migrant worker in Sreekantapuram  Kannur who collapsed and died the next day after being beaten up
Complaint filed in the death of a migrant worker in Sreekantapuram  Kannur who collapsed and died the next day after being beaten up

ശ്രീകണ്ഠാപുരം : ശ്രീകണ്ഠാപുരത്ത് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചതിൽ പരാതി. ബാർബർ ഷോപ്പ് ജീവനക്കാരനായ യു പി സ്വദേശി നയിം സൽമാനിയാണ് മരിച്ചത്. മരണത്തിന്റെ തലേ ദിവസം ഒരു സംഘം ആളുകൾ നയിമിനെ മർദിച്ചിരുന്നുവെന്നാണ് പരാതി.

ഡിസംബർ 26ന് രാവിലെയാണ് നയിമിന്റെ മരണം സംഭവിച്ചത്. ഹൃദയാഘാതമായിരുന്നു കാരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ തലേ ദിവസം ഫേഷ്യൽ ചെയ്തതിന്റെ കൂലിയുമായി ബന്ധപ്പെട്ട് നയിമിനെയും കടയുടമയെയും ഒരു സംഘം മർദിച്ചു.

tRootC1469263">

മർദിച്ചവർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.നയീമിൻ്റെ മൃതദേഹം യു.പിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് ശ്രീകണ്ഠാപുരം പൊലിസ് അറിയിച്ചു.

Tags