കണ്ണൂരിൽ ട്രാവൽ ഏജൻസിയുടെ മറവിൽ കോടികൾ തട്ടിയതായി പരാതി

Complaint of crores of rupees being embezzled under the guise of a travel agency in Kannur


കണ്ണൂർ :ട്രാവൽ ഏജൻസിയുടെ മറവിൽ ലാഭം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തതായി പരാതി. കണ്ണൂർ തെക്കി ബസാറിലെ ബ്രൈറ്റ് ലിങ്ക് ട്രാവൽസ് നടത്തിപ്പുകാരൻ പാപ്പിനിശ്ശേരി മാങ്കടവിലെ ഫത്താഹിനെതിരെയാണ് അരോളി സ്വദേശി  ടി.പി. ആർ ഹൗസിൽ റജീഫ്, ആദികടലായിയിലെ നജീബ് എന്നിവർ പൊലീസിൽ പരാതി നൽകിയതായി വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.റജീഫിൽ നിന്ന് ഒന്നരക്കോടി രൂപയും നജീബിൽ നിന്ന് 30 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. 20 ശതമാനം ലാഭം മാസം നൽകുമെന്ന് പറഞ്ഞ് പണം വാങ്ങുകയും തുടക്കത്തിൽ ലാഭം നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഒന്നും നൽകിയില്ല. ട്രാവൽസിൻ്റെയും ദുബൈയിലുള്ള സ്വർണ്ണ കടയുടെയുടെയും ഇടപാടിലൂടെ ലാഭം നൽകുമെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. 

tRootC1469263">

മലേഷ്യയിലെ ഹോട്ടൽ ബിസിനസിൽ ഓഹരി നൽകുമെന്ന് പറഞ്ഞും പല തവണ പണം തിരികെ നൽകാതെ നീട്ടിക്കൊണ്ടുപോയി. വളപട്ടണം പൊലീസിൽ പരാതി നൽകിയെങ്കിലും നിശ്ചിത തീയതിക്കകം പണം തിരിച്ചു നൽകുമെന്ന് പറഞ്ഞ് വീണ്ടും വഞ്ചിക്കുകയാണുണ്ടായത്. വീട്ടിൽ ചോദിക്കാൻ പോയ വിരോധത്തിന് തങ്ങൾക്കെതിരെ കള്ളക്കേസ് നൽകിയതായും നിരവധി പേരെ ട്രാവൽസിൻ്റെ മറവിൽ ഇവർ ചതിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നും അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാവണമെന്നും തങ്ങൾക്കു നേരെ പല ഭീഷണികൾ ഉണ്ടായിട്ടുണ്ടെന്നും റജീഫും നജീബും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
 

Tags