ലീഗുകാർആക്രമം നടത്തിയെന്ന് പരാതി; കീഴല്ലൂരിൽ ജയിച്ച സ്ഥാനാർത്ഥി അടക്കം അഞ്ച്സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റു

Complaint alleging that League members attacked Five CPM workers including the winning candidate in Keezhalloor were injured
Complaint alleging that League members attacked Five CPM workers including the winning candidate in Keezhalloor were injured

മട്ടന്നൂർ :  ഇടതുപക്ഷത്തിന്  തെരഞ്ഞെടുപ്പിലുണ്ടായവിജയത്തിൽ വിറളിപ്പുണ്ട മുസ്ലിം ലീഗ് പ്രവർത്തകർ വ്യാപക അക്രമം നടത്തിയതായി പരാതി വിജയത്തിൽ  ആഹ്ലാദപ്രകടനം നടത്താനുള്ള  ഒരുക്കത്തി  പ്രവർത്തകർക്കിടയിലേക്ക് മുസ്ലിം ലീഗ് പ്രവർത്തകർ വാഹനം കയറ്റി തിനാൽവിജയിച്ച സ്ഥാനാർഥിക്ക് പരിക്കേറ്റു.  തെരൂർ പാലയോട് വാർഡിൽ നിന്ന് വിജയിച്ച പി ബാബുവിനാണ് പരിക്കേറ്റത്.

tRootC1469263">

അദ്ദേഹത്തെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഹ്ലാദ പ്രകടനം നടത്തുന്നതിനുള്ള ഒരുക്കത്തിനിടയിലേക്കാണ്  മുസ്ലിം ലീഗ് പ്രവർത്തകർ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചത്.  മുന്നിൽ ഉണ്ടായിരുന്ന പ്രവർത്തകർക്ക് മുന്നിലുണ്ടായിരുന്ന പി ബാബുവിനെ ഇടിക്കുകയായിരുന്നു. അതിനുശേഷം സമീപത്തെ കാറിനും ഇടിച്ചു. അതോടെ മുസ്ലിം പ്രവർത്തകർ കാർ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.

എൽഡിഎഫ് വിജയത്തിൽ ആഹ്ലാദിച്ച് പ്രകടനം നടത്താനാണ്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പാലം യാട്ടെ ഓഫീസിന് മുന്നിൽ പ്രവർത്തകർ എത്തിയിരുന്നത്.   ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാബുവിനെ സി പി  എം ജില്ലാ സെക്രട്ടരി കെ കെ രാഗേഷ് സന്ദർശിച്ചു
തെരഞ്ഞെടുപ്പിൽ കീഴല്ലൂർ പഞ്ചായത്തിലും കൂടാളി പഞ്ചായത്തിലും എൽഡിഎഫ് വിജയിച്ചതോടെ യുഡിഎഫ് ആക്രമം തുടങ്ങിയിരുന്നുവെന്ന് കെ.കെ.രാഗേഷ് പറഞ്ഞു. ശനിയാഴ്ച്ച

രാവിലെ ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ വാഹനം തടഞ്ഞുനിർത്തി മുസ്ലിം ലീഗ് പ്രവർത്തകർ സിപിഎം പ്രവർത്തകരെ മർദ്ദിച്ചിരുന്നു സിപിഎം പ്രവർത്തകൻ അനുരാഗ് ഉൾപ്പെടെ നാലുപേർക്ക് സംഭവത്തിൽ പരിക്കേറ്റു. അനുരാഗിന് കണ്ണൂർ എകെജി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. 
എൽഡിഎഫിന്റെ വിജയത്തിൽ വിറളി പൂണ്ട മുസ്ലിം ലീഗ് വ്യാപകമായി പാർട്ടിപ്രവർത്തകർക്കുനേരെ അക്രമം നടത്തിയതിൽ സി പി എം മട്ടന്നൂർ ഏരിയാ സെക്രട്ടറി എം രതീഷ് പ്രതിഷേധിച്ചു. അക്രമം തുടർന്നാൽ പ്രതിരോധം സൃഷ്ടിക്കാൻ സിപിഎം നിർബന്ധിതരാകുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു

Tags