ഇതര സംസ്ഥാന പ്രതിയെ പൊലീസിലേൽപ്പിച്ച ഓട്ടോ ഡ്രൈവർക്ക് അനുമോദനം


കണ്ണൂർ : സംയോജിതമായ ഇടപെടലിൽ ഇതര സംസ്ഥാന പ്രതിയെ പിടികൂടിയ ഓട്ടോ ഡ്രൈവർക്ക് അനുമോദനവുമായി പാപ്പിനിശ്ശേരി കോ -ഓപ്പറേറ്റീവ് റൂറൽ ബാങ്ക് . ബാങ്ക് പ്രസിഡന്റ് ഇ വേണുഗോപാലൻ ബാങ്കിന്റെ ഉപഹാരം നൽകി. ബാങ്ക് മാനേജർ സി അശോകുമാർ ബാങ്ക് ജീവനക്കാർ, പോലീസ്, കൗൺസിലർ പ്രശോബ് കാർ, ഓട്ടോ തൊഴിലാളികൾ നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഞായറാഴ്ച്ച രാത്രിയാണ് മൊറാഴ കൂളിച്ചാലില്‍ ഇതരതൊഴിലാളിയായ ഇസ്മായില്‍ എന്ന ദാലിംഖാനെ വെട്ടിക്കൊന്ന പ്രതി ഗുഡ്ഡു രക്ഷപ്പെടാന്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോകാന്‍ മൊട്ടമ്മല്‍ ചെമ്മരവയലിലെ വി.വി.ഹൗസില്‍ കെ.വി.മനോജ്കുമാറിന്റെ ഓട്ടോയിൽ കയറുന്നത് .
വളപട്ടണത്ത് എത്തിയപ്പോഴാണ് കൊലപാതകം നടന്ന വിവരം സുഹൃത്ത് ഫോണില്‍ അറിയിക്കുന്നതും പ്രതി തന്റെ വണ്ടിയിലെ യാത്രക്കാരനാണെന്ന്മനോജിന് മനസിലായത്.
ആദ്യം നടുക്കമുണ്ടായെങ്കിലും തന്ത്ര പൂർവമായ ഇടപെടലിലൂടെ കളരി വാതുക്കല്‍വഴി ഓട്ടോ നേരെ വളപട്ടണം പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.കണ്ണൂർ റൂറല്‍ ജില്ലാ പോലീസ് മേധാവിയും മനോജിനെ അഭിനന്ദനമറിയിച്ചിരുന്നു .