കണ്ണൂർ നഗരത്തെ സർഗാത്മകമാക്കിയ ആർട്ടിസ്റ്റ് അനൂപ് കുമാർ ഇനി ഓർമ്മച്ചിത്രം

Artist Anoop Kumar, who made Kannur city creative, now has a commemorative photo
Artist Anoop Kumar, who made Kannur city creative, now has a commemorative photo

കണ്ണൂർ:കണ്ണൂരിലെ പ്രശസ്ത ചുമർ ചിത്രപരസ്യ ചിത്രകലാകാരനും  പുരോഗമന പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനും സിപിഎം അനുഭാവിയുമായ കൊളച്ചേരിയിലെ അനൂപ് കുമാർ (എൻ പി ഷൈൻ ആർട്സ് (59)നിര്യാതനായി . പരേതരായ ബാലകൃഷ്ണൻ- തങ്കം എന്നിവരുടെ മകനാണ്.

ഭാര്യ അമൃത (പരിയാരം മെഡിക്കൽ കോളേജ് )മക്കൾ നിവേദിത (വിദ്യാർത്ഥി )ആകർഷ് (വിദ്യാർത്ഥി )സഹോദരങ്ങൾ ചന്ദ്രമോഹൻ (ഹൈദരാബാദ് )പ്രേമവല്ലി (തൃശൂർ)മല്ലിക (കണ്ണൂർ)വിനോദ് കുമാർ (തൃശൂർ)പരേത യായ ലീജ (തൃശൂർ) മൃതദേഹം നാളെ രാവിലെ എട്ടു മണിമുതൽ കൊളച്ചേരി പറമ്പിൽ കടാങ്കോട് ഹൌസിൽ 10മണിവരെയും തുടർന്ന് യോഗശാല റോഡിലെ ജവഹർ ലൈബ്രറിക്ക് പരിസരവും പൊതുദർശനത്തിന് വെക്കും.തുടർന്ന്10.45ന് പയ്യാമ്പലത്ത് സംസ്കാരം നടത്തും. കണ്ണൂർ നഗരത്തിലെ ചുമരെഴുത്തും ബാനറുകളും ബോർഡുകളും വിവിധ സംഘടനകൾക്കായി എഴുതിയും വരച്ചും മനോഹരമാക്കിയ ശ്രദ്ധേയനായ കലാകാരനായിരുന്നു അനൂപ് കുമാർ.

Tags