കണ്ണൂരിൽ അമിത വേഗത്തിൽ വന്ന സ്കൂട്ടർ പിക്കപ്പ് വാനിലിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

College student dies after speeding scooter hits pickup van in Kannur
College student dies after speeding scooter hits pickup van in Kannur

കൂത്തുപറമ്പ് : അമിത വേഗത്തിൽ വന്ന സ്കൂട്ടർ പിക്കപ്പ് വാനിന്റെ പിന്നിൽ ഇടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു.വേങ്ങാട് കുരിയോട് ജാസ്മിൻ ഹൗസിൽ ടി കെ അബ്ദുൽ റസാഖിന്റെയും സലീനയുടെയും മകൻ   കെ.ടി റസൽ (19) ആണ് മരിച്ചത്. ചാലോടിനടുത്ത് മുട്ടന്നൂർ കോൺകോഡ് കോളേജിലെ ഒന്നാം വർഷം ഡിഗ്രി വിദ്യാർഥിയാണ്.

വ്യാഴാഴ്ച രാവിലെ ഒൻപതു മണിയോടെ പനയത്താം പറമ്പിനടുത്ത് മത്തിപ്പാറയിൽ വെച്ചായിരുന്നു അപകടം. കോളേജിലേക്ക് പോകുന്നതിനിടെ അമിത വേഗത്തിൽ പോയ സ്കൂട്ടർ പിക്കപ്പ് വാനിന്റെ പിന്നിൽ ഇയിടിക്കുകയായിരുന്നു.കണ്ണൂർ കിംസിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രിയോടെ മരണമടഞ്ഞത്. സഹോദരൻ: റയാൻ (വട്ടിപ്രം യു പി സ്കൂ ൾ വിദ്യാർത്ഥി ) മാധ്യമപ്രവർത്തകനും കോൺഗ്രസ് എസ് ജില്ലാ ട്രഷററുമായ ടി കെ എ ഖാദറിന്റെ സഹോദര പുത്രനാണ്. കബടക്കം ഇന്ന് ഉച്ചതിരിഞ്ഞ് മട്ടന്നൂർ പാലോട്ട് പള്ളി കബർസ്ഥാനിൽ നടക്കും.

Tags

News Hub