വമ്പൻ തൊഴിൽ അവസരങ്ങളുമായി കൊളേജ് ഓഫ് കൊമേഴ്സ് ലാംഗ്വേജ് അക്കാദമി കണ്ണൂരിൽ ജപ്പാൻ തൊഴിൽ മേള നടത്തുന്നു

College of Commerce Language Academy organizes Japan Job Fair in Kannur with huge job opportunities
College of Commerce Language Academy organizes Japan Job Fair in Kannur with huge job opportunities

കണ്ണൂർ: കോളേജ് ഓഫ് കൊമെഴ്സ് ലാംഗ്വേജ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ കോളെജ് ഓഫ് കൊമേഴ്സിൽ മെയ് 19 ന് രാവിലെ ഒൻപതു മണി മുതൽ ജപ്പാൻ തൊഴിൽ മേള സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒൻപതിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. 

tRootC1469263">

പ്ളസ് ടൂ , ഐ.ടി.ഐ, ഡിപ്ളോമ, ഡിഗ്രി, ബി.ടെക്, ജെ.ഡി.എ, എ എൻ. എം , ജി. എൻ. എം , ബി.എസ്.സി നഴ്സിങ് കോഴ്സുകൾ കഴിഞ്ഞ 18 മുതൽ27 വരെ പ്രായമുള്ള തൊഴിൽ അന്വേഷകർക്ക് പങ്കെടുക്കും. മൂന്ന് ജപ്പാൻ പ്രതിനിധികൾ തൊഴിൽ മേളയിൽ പങ്കെടുക്കും. ഇന്ത്യ- ജപ്പാൻ സർക്കാരുകൾ തമ്മിൽ ഒപ്പുവെച്ച കരാറിൻ്റെ അടിസ്ഥാനത്തിൽ 18 വയസിനും 27നു മി ടെയിൽ യുവജനങ്ങൾക്ക് ജപ്പാൻ ഭാഷാ പ്രാവിണ്യം നേടിയാൽ ജപ്പാനിൽ മാസം ഒരു ലക്ഷം മുതൽ മുകളിലോട്ട് ശമ്പളം ലഭിക്കുന്ന അവസരങ്ങളുണ്ട്. 

ഏഷ്യൻ രാജ്യമായ ജപ്പാനിൽ വർദ്ധിച്ചു വരുന്ന വയോജനങ്ങളും കുറഞ്ഞുവരുന്ന ജനസംഖ്യാ നിരക്കുമാണ് ഇത്തരം തൊഴിൽ സാധ്യതകൾ മറ്റു രാജ്യങ്ങൾക്കായി തുറന്നു കിട്ടുന്നതെന്ന് ലാംഗ്വേജ് അക്കാദമി ഭാരവാഹികൾ അറിയിച്ചു. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി 8281769555, 9446353 155 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. വാർത്താ സമ്മേളനത്തിൽ കോളേജ് ഓഫ് കൊമെഴ്സ് ചെയർമാൻ സി. അനിൽകുമാർ, ലാംഗ്വേജ് അക്കാദമി എം.ഡി കെ.എം തോമസ്, ലാംഗ്വേജ് അക്കാദമി ഡയറക്ടർ ടി.ജെ സന്തോഷ് ലാംഗ്വേജ് അക്കാദമി ഓപ്പറേഷൻ മാനേജർ ലിജിബിജു എന്നിവർ പങ്കെടുത്തു.

Tags