കണ്ണൂരിൽ യുവ കഥാകാരി ഇ.കെ ഹബീബയുടെ കഥാ സമാഹാരം പ്രകാശനം ചെയ്തു
Dec 27, 2025, 09:14 IST
തോട്ടട : യുവകഥാകാരിഇ കെ ഹബീബ രചിച്ച വേലി കെട്ടാത്ത മണ്ണും താലികെട്ടാത്ത പെണ്ണും എന്ന കഥാപുസ്തകത്തിന്റെ പ്രകാശനം കാനച്ചേരി ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയത്തിൽ നടന്നു. വായനശാല കമ്മിറ്റിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള സഹായം ചെയ്തത്. വായനശാല പ്രസിഡണ്ട് എം ശ്രീധരന് പുസ്തകത്തിന്റെ കോപ്പി നൽകി ലൈബ്രറി കൗൺസിൽ പ്രവർത്തകൻ ജനു ആയിച്ചാൻ കണ്ടി പ്രകാശനകർമ്മം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സി ശിവദാസൻ അധ്യക്ഷനായി. കെ പ്രകാശൻ, ബി ലസിജ മുണ്ടേരി, ഇ.കെ.ഹബീബ എന്നിവർ സംസാരിച്ചു.
.jpg)


