പെരിയയിൽ കുന്നിടിച്ചപ്പോൾ സ്ഥാപിച്ച മൊബൈൽ ടവർ അപകട ഭീഷണിയിലായി

A mobile tower installed after a hillside was cut away at Periya is now at risk of collapse

പെരളശേരി : മണ്ണെടുത്തതു കാരണം മൂന്ന് പെരിയയിലെ മണാട്ടി കുന്നിൽ സ്ഥാപിച്ച മൊബൈൽ ടവർ അപകടാവസ്ഥയിൽ. ഏതു സമയം വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ് ഈ ടവർ. താഴെ നിന്നും കുന്നിൻ ചെരിവ് ഇടിച്ചു മണ്ണെടുത്തതു കാരണമാണ് ടവർ അപകടാവസ്ഥയിലായത്.

പെരളശേരി പഞ്ചായത്തിലെ ഒൻപതാം വാർഡിലെ മണാട്ടികുന്ന് ഏതാണ്ട് പകുതിയിലേറ വിവിധ ഭാഗങ്ങളിൽ നിന്നും സ്വകാര്യ വ്യക്തികളും മണ്ണു മാഫിയയും ഇടിച്ചു കഴിഞ്ഞിട്ടുണ്ട്. അവശേഷിച്ച ഭാഗത്താണ് അപകട ഭീഷണി നിലനിൽക്കുന്നത് ചക്കരക്കൽ - മൂന്നു പെരിയ റോഡിന് സമീപമാണ് കുന്ന് സ്ഥിതി ചെയ്യുന്നത്.

Tags