കണ്ണൂരിൽ ജോലിക്കിടെ തെങ്ങു കയറ്റ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
May 14, 2026, 09:45 IST
കല്യാശേരി: തേങ്ങ പറിക്കുന്നതിനിടെ കുഴഞ്ഞുവീണ തെങ്ങുകയറ്റ തൊഴിലാളി വീണുമരിച്ചു. ചെക്കിക്കുണ്ട് വടേരപറമ്പ് കോളനി അപ്പനത്ത് ഹൗസിൽ വേലായുധനാ (71) ണ് മരിച്ചത്. വെള്ളാംചിറയിൽ ബുധനാഴ്ച രാവിലെ തേങ്ങപറിക്കു ന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ പാപ്പിനിശേരിയിലെ ആശുപത്രിയിലും തുടർന്ന് പരിയാര ന്തെകണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തി ച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് പകൽ 12ന് ചെക്കിക്കുണ്ട് സമുദായ ശ്മശാനത്തിൽ.ഭാര്യ ഇ അനിത. മക്കൾ : രേഷ്‌മ, രാഹുൽ മരുമകൻ: അനൂപ്. സഹോദരങ്ങൾ: ശങ്കുരു, ഗീത, ശാന്ത, പരേത രായ തങ്കം ശ്രീനിവാസൻ.
.jpg)

