തെങ്ങ് വീണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രശാന്തി നിക്ക് സഞ്ജീവനി ഗ്രൂപ്പ് ചികിത്സാ സഹായം കൈമാറി

Sanjeevani Group provides medical assistance to Prashanthi, who is undergoing treatment after being injured in a coconut tree fall
Sanjeevani Group provides medical assistance to Prashanthi, who is undergoing treatment after being injured in a coconut tree fall

പഴയങ്ങാടി : സഞ്ജീവനി ഗ്രൂപ്പ് പ്രശാന്തിനിക്ക് വേണ്ടി സ്വരൂപിച്ച ചികിത്സാ സഹായ ധനമായ ഒരു ലക്ഷം രൂപ കുടുംബത്തിന് കൈമാറി.മൂന്നാഴ്ചമുമ്പ്കാലവർഷക്കെടുതിയിൽ ഇടക്കേപ്പുറത്ത് വെച്ച്  തെങ്ങ് കടപുഴകി  തലയിൽ വീണ് ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേബിൾ കലക്ഷൻ ഏജൻ്റ് കണ്ണപുരം പൂമാലക്കാവിനടുത്തുള്ള പ്രശാന്തിനിക്ക് വേണ്ടി

tRootC1469263">

സഞ്ജീവനി ഗ്രൂപ്പ് കുടുംബങ്ങളിൽ നിന്നും  സ്വരൂപിച്ച തുകയായ ഒരു ലക്ഷം രൂപ പ്രശാന്തിനിയുടെ മാതാവ് മൈഥിലിക്ക്   വ്യാഴാഴ്ച  രാവിലെ  കൈമാറി. സഞ്ജീവനി ഗ്രൂപ്പ് ചെയർമാൻ കാപ്പാടൻ ശശിധരൻ്റെ നേതൃത്വത്തിൽ പി.വി. ലക്ഷ്മണനാണ് തുക കൈമാറിയത്.  എം.നാരായണൻ മാസ്റ്റർ,കെ. രവീന്ദ്രൻ ഇരിണാവ്,ശ്രീജിത്ത് കൊയക്കാട്ട്, സതീഷ് കടാങ്കോട്ട്, പി.വിജയൻ പൂമാലക്കാവ്, സഹജൻ പൂമാലക്കാവ്,കമലാക്ഷി ലക്ഷ്മണൻ, കെ.ശോഭന,മഹിജ സി ഇടക്കേപ്പുറം, പി.സീത,കെ. ശലീല, ശ്രദ്ധ ശ്രീജിത്ത് എന്നിവർ ചടങ്ങിൽ  പങ്കെടുത്തു.

Tags