തലശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിൽ തെങ്ങ് കടപുഴകി വീണു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Jun 28, 2025, 21:58 IST


തലശ്ശേരി : വാടിക്കലിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് കടപുഴകി വീണു. ശനിയാഴ്ച്ച വൈകിട്ട് ഏകദേശം 4.15 നാണ് അപകടം യാത്രക്കാർക്ക് അപായമില്ല. കടപുഴകിയ തെങ്ങ് ആദ്യം ഇലക്ട്രിക് കമ്പിയിൽ തട്ടുകയും തുടർന്ന് ഇലക്ട്രിക് പോസ്റ്റ് നടുവൊടിഞ്ഞ് യാത്രക്കാരുള്ള ഓട്ടോറിക്ഷ മുകളിലേക്ക് പതിക്കുകയായിരുന്നു.
tRootC1469263">വൈദ്യുതി ബന്ധം ഉടനെ കട്ടായതിനാൽ അപകടം ഒഴിവായി. നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാ റാണി, നഗരസഭാംഗങ്ങളായ കെ ലിജേഷ്, അജേഷ്, പ്രീത പ്രദീപ് തുടങ്ങിയ തുടങ്ങിയവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ത ഫയർഫോഴ്സും സ്ഥലത്തെത്തി. അതിനാൽ ഇതുവഴിയുടെ ഗതാഗത തടസമുണ്ടായി.
