തിളച്ചുമറിയുന്നു വെളിച്ചെണ്ണ വില : സർവ്വ മേഖലകളും സ്തംഭനത്തിലേക്ക്

Coconut oil prices are boiling: All sectors are at a standstill
Coconut oil prices are boiling: All sectors are at a standstill

ഒരു ലിറ്ററിന് മാർക്കറ്റ് വില 400 മുതൽ 450 രൂപ വരെ ഉയർന്നിട്ടുണ്ട്. കൊപ്രയുടെ ലഭ്യത കുറവാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. മൈസൂർ, തമിഴ്‌നാട്, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കൊപ്രയെത്തുന്നത്.

കണ്ണൂർ : കണ്ണൂരിലെ വിപണിയിൽ സർവകാല റെക്കോഡ് കടന്ന് വെളിച്ചെണ്ണ വില. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 400 രൂപ കടന്നു. വിലവർധനക്ക് മുന്നിൽ താളം തെറ്റുകയാണ് സാധാരണക്കാരൻ്റെ അടുക്കള ബഡ്റ്റ്. നിത്യോപയോഗ സാധനമായ വെളിച്ചെണ്ണയ്ക്ക്  ഒരു വർഷത്തിനിടയുണ്ടായത് ഇരട്ടിയിലധികം വിലവർധവാണ്. 

tRootC1469263">

ഒരു ലിറ്ററിന് മാർക്കറ്റ് വില 400 മുതൽ 450 രൂപ വരെ ഉയർന്നിട്ടുണ്ട്. കൊപ്രയുടെ ലഭ്യത കുറവാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. മൈസൂർ, തമിഴ്‌നാട്, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കൊപ്രയെത്തുന്നത്. പക്ഷേ മില്ലുകളിലേക്ക് എത്തുന്ന ലോഡുകൾ പകുതിയായി കുറഞ്ഞിട്ടുണ്ട്.വില വർധനവ് വിപണിയെയും സാരമായി ബാധിച്ചു. 

ചെറിയ വില വ്യത്യാസത്തിൽ മാർക്കറ്റിൽ എത്തുന്ന വ്യാജന്മാരുടെ സാന്നിധ്യം മില്ലുടമകളെയും പ്രതിസന്ധിയിലാക്കുന്നുണ്ട് വെളിച്ചെണ്ണ വില കുത്തനെ ഉയർന്ന തോടെ ബേക്കറിക്കാർ പാമോയിലിനെയാണ് ഇപ്പോൾ കൂടുതൽ ആശ്രയിക്കുന്നത്. വെളിച്ചെണ്ണയിൽ നിർമ്മിക്കുന്ന ചിപ്സ് അടക്കമുള്ള ഇപ്പോൾ വിൽക്കുന്നില്ല. ആയുർവേദ എണ്ണ നിർമ്മാതാക്കളും നാട്ടുവൈദ്യൻമാരും വെളിച്ചെണ്ണ വില കാരണം നട്ടം തിരിയുകയാണ്. ഇവരും നിർമ്മാണം നിർത്തിവെച്ചിട്ടുണ്ട്. ചെറുകിട സോപ്പു നിർമ്മാതക്കളും ഉൽപ്പാദനം നിർത്തിയിട്ടുണ്ട്.

Tags