ബി.പി.എൽ കാർഡുടമകൾക്ക് വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽവിതരണം ചെയ്യും : കേര ഫെഡ് ചെയർമാൻ

Coconut oil to be distributed to BPL card holders at subsidized rates: Kera Fed Chairman
Coconut oil to be distributed to BPL card holders at subsidized rates: Kera Fed Chairman

കണ്ണൂർ : കേരളത്തിലെ നാളികേര കർഷകരെ സഹായിക്കുന്നതിനായി കേരഫെഡ് പുതിയ സംരംഭങ്ങൾ  തുടങ്ങുമെന്ന്   കേരഫെഡ് ചെയർമാൻ വി.ചാമുണ്ണി കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചെറുപുഴയിൽ പുതിയ നാളികേര സംഭരണ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. 

മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഇസാഫുമായി സഹകരിച്ച് സംഭരണ കേന്ദ്രങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. തൃശ്ശൂർ ജില്ലയിൽ സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ച്  പച്ചത്തേങ്ങ സംഭരിച്ച് സംസ്‌ക്കരിക്കും. 

tRootC1469263">

ഓണക്കാലത്ത് വെളിച്ചെണ്ണയുടെ വില ഉയരുമെന്നതിനാൽ ബിപിഎൽ കാർഡ് ഉടമകൾക്ക് സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ചെയർമാൻ പറഞ്ഞു വൈസ് ചെയർമാൻ കെ ശ്രീധരൻ, മാനേജിംഗ് ഡയറക്ടർ സാജു കെ സുരേന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags