കണ്ണൂർ പട്ടുവത്ത് അടുക്കളയിൽ കയറിയ മൂർഖനെ പിടികൂടി
Jul 31, 2025, 09:02 IST
പട്ടുവം : അടുക്കളയിൽ കയറിയ മൂർഖൻ പാമ്പിനെ ഫോറസ്റ്റ് റസ്ക്യുവേറ്റർ പിടികൂടി. പട്ടുവം കാവുങ്കലിലെ പി.എം.ബാലകൃഷ്ണന്റെ വീടിന്റെ അടുക്കളയിൽ കാണപ്പെട്ട മൂർഖനെയാണ് പിടികൂടിയത്.
വ്യാഴാഴ്ച്ച രാവിലെ മാർക്ക് (മലബാർ അവേർനെസ് ആന്റ് റെസ്‌ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ്) പ്രവർത്തകനായ അനിൽ തൃച്ചംബരം സ്ഥലത്തെത്തിയാണ് പിടികൂടിയത്. പാമ്പിനെ പിന്നീട് അതിൻ്റെ ആവാസ വ്യവസ്ഥയിൽ വിട്ടയച്ചു.
tRootC1469263">.jpg)


