കണ്ണൂർ താവക്കരയിലെ അഹമ്മദിയാ പള്ളിയില്‍ നിന്ന് മൂർഖനെ പിടികൂടി
കണ്ണൂര്‍: താവക്കര അഹ്മദിയ്യാ പള്ളിയില്‍ കൈ, കാലുകൾ കഴുകുന്ന സ്ഥലത്താണ് മൂര്‍ഖനെ കണ്ടെത്തിയത്. പള്ളിയില്‍ എത്തിയ ചിലര്‍ ശബ്ദം കേട്ടു നോക്കിയപ്പോഴാണ് മൂര്‍ഖനെ കണ്ടത്. പള്ളി ഭാരവാഹികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാര്‍ക്ക് പ്രവര്‍ത്തകനും മൃഗസ്നേഹിയുമായ രഞ്ജിത്ത് നാരായണന്‍ സ്ഥലത്തെത്തി മൂര്‍ഖനെ സാഹസികമായി പിടികൂടി. മൂര്‍ഖനെ അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് വിട്ടയക്കാന്‍ വനം വകുപ്പിന് കൈമാറി.
രാപ്പകല്‍ നിരവധിയാളുകള്‍ വന്നു പോകുന്ന കണ്ണൂര്‍ നഗര ഹൃദയത്തിലെ പള്ളിയാണിത്. താവക്കരയിലെ ചതുപ്പില്‍ നിന്നാണ് മൂര്‍ഖന്‍ കയറി വന്നതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരത്തിലെ തളാപ്പിലെ കൊയിലി ആശുപത്രിക്കു എതിര്‍ വശത്തുള്ള അപ്പാര്‍ട്ട്‌മെന്റിലെ കോണിപ്പടിയില്‍ ചുരുണ്ടു കൂടിയ മൂര്‍ഖനെ രഞ്ജിത്ത് നാരായണന്‍ പിടികൂടിയിരുന്നു. ഇതിന് മുന്‍പായി താഴെ ചൊവ്വയില്‍ നിന്നും രണ്ട് മൂര്‍ഖനെ പിടികൂടിയിരുന്നു. അഞ്ചിലേറെ പാമ്പുകളെയാണ് കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂര്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും പിടികൂടിയത്
.jpg)

