സി ഒ എ കണ്ണൂർ ജില്ലാ കൺവെൻഷൻ 19ന് തുടങ്ങും


കണ്ണൂർ: കേബിൾ ടിവി ഓപ്പറേറ്റേർസ് അസോസിയേഷൻ (സി.ഒ.എ) 14-ാമത് സംസ്ഥാന കൺവൻഷൻ്റെ തുടർച്ചയായി ജില്ലാ കൺവൻഷൻ ഫിബ്രവരി 19, 22, 25 തീയ്യതികളിൽ ജില്ലയിലെ 3 സോണുകളിലായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽഅറിയിച്ചു.
19ന് പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ നടക്കുന്ന മിഡിൽ സോൺ കൺവൻഷൻ സി.ഒ.എ ജനറൽ സിക്രട്ടറി പി.ബി സുരേഷ് ഉദ്ഘാടനം ചെയ്യും. കൺവെൻഷനിൽ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർമാരായ രാജൻ കെ വി, വിജയകൃഷ്ണൻ കെ(സിഡ്‌കോ പ്രസിഡണ്ട്) പ്രിജേഷ് ആച്ചാണ്ടി (കേരളാ വിഷൻ ന്യൂസ് എം.ഡി) പങ്കെടുക്കും. 221 പ്രതിനിധികൾ കൺവൻഷനിൽ പങ്കെടുക്കും.കേരളത്തിന്റെ സാദ്ധ്യതകളും വിഭവശേഷിയും ഉപയോഗപ്പെടുത്തി ടൂറിസം മേഖലയിലേക്കുൾപ്പെടെ വിപുലീകരിക്കുന്നത് കൺവെൻഷൻ്റെ മുഖ്യ അജണ്ടയായി ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽഎം ആർ രജീഷ്, പി ശശികുമാർ ,വിനയകുമാർ കെ വി ,പ്രദീപൻ കെ കെ , വിനേഷ് കുമാർ എം എന്നിവർ പങ്കെടുത്തു.