കണ്ണൂരിൽ ഇനി ക്ലിനിക്കൽ അസോസിയേറ്റ് കോഴ്സും ; നാലുമാസത്തെ പ്രായോഗിക പരീശീലനം ലഭിക്കുന്ന കോഴ്സിന് കിംസ് ശ്രീചന്ദിൽ തുടക്കം

Clinical Associate course now available in Kannur; Four-month practical training course begins at KIMS Srichand

കണ്ണൂർ:  ആരോഗ്യ മേഖലയിൽ തൊഴിൽ സാധ്യതകൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഉത്തര മലബാറിൽ ആദ്യമായി ക്ലിനിക്കൽ അസോസിയേറ്റ് കോഴ്സിന് തുടക്കം കുറിച്ച് കിംസ് ശ്രീചന്ദ് ആശുപത്രി. നോർത്ത് ഇന്ത്യയിലെ പ്രമുഖ ഹെൽത്ത് സ്‌കിൽ ഡെവലപ്‌മെന്റ് ഗ്രൂപ്പായ സ്‌കിൽടൈറോയുമായി സഹകരിച്ചാണ് ക്ലിനിക്കൽ അസോസിയേറ്റ് കോഴ്‌സ് ആരംഭിക്കുന്നത്. ആരോഗ്യരംഗത്ത് പ്രായോഗിക പരിചയസമ്പത്തുള്ള പ്രൊഫഷണലുകളുടെ ആവശ്യകത ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് കോഴ്‌സ് രൂപകൽപ്പന ചെയ്തത്. 

ഡോക്ടർമാർക്കും നഴ്‌സുമാർക്കും പുറമെ, ക്ലിനിക്കൽ അസോസിയേറ്റ്‌സ് പോലുള്ള അനുബന്ധ പ്രൊഫഷണലുകൾക്ക് ഇക്കാലത്ത് വലിയ ആവശ്യകതയുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളിൽ, മികച്ച ജോലി ഉറപ്പാക്കാനും ഡോക്ടർമാർക്കൊപ്പം ജോലി ചെയ്യാനും, ഇത്തരം തൊഴ്‌ലധിഷ്ഠിത കോഴ്‌സുകൾ സഹായകമാണ്. മറ്റ് സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി, പൂർണമായും പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകിയാണ് കോഴ്‌സ് തയ്യാറാക്കിയിരിക്കുന്നത്.

 ആറുമാസത്തെ കോഴ്സിൽ രണ്ടുമാസം തിയറിയും നാലുമാസം പ്രായോഗിക പരിശീലനവും ലഭിക്കും. 

കിംസ് ശ്രീചന്ദ് ആശുപത്രിയിലെ പരിചയസമ്പന്നരായ വിദഗ്ധ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നേരിട്ടുള്ള മേൽനോട്ടത്തിൽ, യഥാർത്ഥ ആശുപത്രി അന്തരീക്ഷത്തിൽ തന്നെ വിദ്യാർഥികൾക്ക് പരിശീലനം ലഭിക്കും. ആശുപത്രി പ്രവർത്തനരീതികൾ, രോഗി പരിചരണം, ക്ലിനിക്കൽ സഹായ പ്രവർത്തനങ്ങൾ എന്നിവയിൽ സമഗ്രമായ പരിശീലനമാണ് നൽകുക.
 ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദം നേടിയവർക്കും മെഡിക്കൽ രംഗത്ത് കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും കോഴ്‌സിൽ പ്രവേശനം നേടാം.

 കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. കൂടാതെ വിദ്യാർഥികൾക്ക് പ്ലേസ്‌മെന്റ് സഹായവും ഉറപ്പുനൽകുന്നതായി അധികൃതർ വ്യക്തമാക്കി.

 ബിരുദം പൂർത്തിയാക്കി ഭാവിയിൽ ഏത് പ്രൊഫഷണിലേക്ക് പോകണമെന്ന് അറിയാത്ത നിരവധി വിദ്യാർഥികളാണ് നമുക്ക് മുന്നിലുള്ളത്. അത്തരം വിദ്യാർഥികൾക്ക് ക്ലിനിക്കൽ അസോസിയേറ്റ് കോഴ്സ് ഏറെ സഹായകമാകുമെന്നും പരിശീലനത്തിൽ മികവ് പുലർത്തുന്നവർക്ക് ആശുപത്രിയിൽ തന്നെ ജോലി ഉറപ്പാക്കുമെന്നും കിംസ് കേരള ക്ലസ്റ്റർ സിഇഒ ഫർഹാൻ യാസീൻ അറിയിച്ചു. ആരോഗ്യ മേഖലയിലെ മികച്ച തൊഴിൽ അവസരങ്ങളിലേക്ക് യുവജനങ്ങളെ കൈപിടിച്ചുയർത്തുക എന്നതുകൂടിയാണ് പദ്ദതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്- 7416495511, 74165 61133. എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. വാർത്താ സമ്മേളനത്തിൽ ഫർഹാൻ യാസീൻ (കിംസ് ശ്രീചന്ദ് കേരള ക്ലസ്റ്റർ സി.ഇ.ഒ) കോർപറേഷൻ പൊതുമരാമത്ത് വിഭാഗം സ്ഥിരം സമിതി അദ്ധ്യക്ഷൻ റിജിൽ ചന്ദ്രൻ മാക്കൂറ്റി ,സയ്യിദ് അബൂബക്കർ സിദ്ദീഖ് (ബിസിനസ് ഹെഡ്, സ്കിൽ ടൈറോ)അഭിനന്ദൻ ചൗദരി (ജനറൽ മാനേജർ, സ്കിൽ ടൈറോ) സജീർ ഇ.കെ (റീജയണൽ മീഡിയ ലീഡ്, സ്കിൽ ടൈറോ കേരള) എന്നിവർ പങ്കെടുത്തു.

Tags