വൃത്തിയുടെ പുത്തൻ പാഠങ്ങളുമായി 'വൃത്തി ശിൽപ്പശാല'


കണ്ണൂർ:വൃത്തി 2025, ദി ക്ലീൻ - കേരള കോൺക്ലേവിൻറെയും മുന്നോടിയായി, കണ്ണൂർ പ്രസ് ക്ലബ്ബുമായി സഹകരിച്ച് സംസ്ഥാന ശുചിത്വ മിഷൻ, മാധ്യമ ശിൽശാല സംഘടിപ്പിച്ചു. കണ്ണൂർ റെയിൻബോസ്യൂട്ടിൽ നടത്തി യ ശില്പശാല തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയരക്ടർ ടി.ജെഅരുൺ ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണം നാമോരുത്തരുടേയും ഉത്തരവാദിത്വമാണ്. അജൈവ മാലിന്യങ്ങൾ സംഭരിക്കാൻ വീടുകളിലെത്തുന്ന ഹരിത കമ്മസേന പ്രവർത്തകർക്ക് 50 രൂപ ഫീസ് കൊടുക്കാൻ പലർക്കും മടിയാണ്.
എന്തിനാണ് പണം തരുന്നത് , ഇവിടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് വിമുഖ കാട്ടുകയാണ് ചിലർ.ജൈവ മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെസംസ്കരിക്കണം. മുൻകാലങ്ങളിൽപൊതുറോഡുകളിൽ തള്ളിയ സാധനങ്ങളാണ് പ്ലാസ്റ്റിക് പോലുള്ള അജൈവ മാലിന്യങ്ങൾ. ഈ വിഷയത്തിൽ ഇപ്പോഴും ബോധ്യമില്ലാത്തവരുണ്ട്. അത്തരക്കാരെ ബോധ്യപ്പെടുത്താൻ ഉദ്ദേഗസ്ഥർമാത്രം വിചാരിച്ചാലാവില്ല, മറിച്ച് പത്രമാധ്യമങ്ങളിൽ കൂടി മാത്രമേ സാധ്യമാവൂ വെന്ന് അദ്ദേഹം പറഞ്ഞു.കണ്ണൂർ മാർക്കറ്റിലുൾപ്പെടെ നഗരത്തിലെ പ്ലാസ്റ്റിക്കിന്റെഅതിപ്രസരത്തെ തടയാൻ എൻഫോഴ്സ്മെന്റിന്റെ പ്രവർത്തനം ശക്തമാക്കാനാണ് സർക്കാർ തീരുമാനമെന്ന് ജോ: ഡയരക്ടർ പറഞ്ഞു.

പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സി സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു. ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ മുഖ്യാതിഥിയായി പങ്കെടുത്തു. ക്യാമ്പയിൻ കോഡിനേറ്റർ സുനിൽ ദത്തൻ, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ സുനിൽകുമാർ കെ എം എന്നിവർ സംസാരിച്ചു.