സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ അശ്ലീല ചിത്രങ്ങളാക്കി പ്രചരി പ്പിച്ചു; കണ്ണൂരിൽ 3കോളേജ് വിദ്യാർഥികൾക്കെതിരെ കേസ്
Feb 14, 2025, 12:07 IST


കണ്ണൂർ: സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച കേസിൽ കണ്ണൂരിൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. ഷാൻ, അഖിൽ,ഷാരോൺ എന്നിവർക്കെതിരെ കരിക്കോട്ടക്കരി പൊലീസ് ആണ് കേസെടുത്തത്. സ്വകാര്യ കോളേജിലെ പ്രിൻസിപ്പലിന്റെയും രക്ഷിതാക്കളുടെയും പരാതിയിലാണ് കേസ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.