യുവമോർച്ച നടത്തിയ കണ്ണൂർകളക്ടറേറ്റ് മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Clashes erupt during Yuva Morcha's march to Kannur Collectorate; Police use water cannon

കണ്ണൂർ: യുവമോർച്ച കണ്ണൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.  സമരത്തിന് ശേഷം പിരിഞ്ഞുപോയ പ്രവർത്തകർ കാൽടെക്സിൽ   റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഒഴിവുകൾ റിപോർട്ട് ചെയ്യാതെ പി.എസ്.സി ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധം ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.. യുവമോർച്ച സംസ്ഥാന സെക്രട്ടറി അരുൺ കൈതപ്രം അധ്യക്ഷനായി.

നോർത്ത് ജില്ല പ്രസിഡണ്ട് അർജുൻ മാവിലാക്കണ്ടി സ്വാഗതം പറഞ്ഞു. സൗത്ത് ജില്ല പ്രസിഡണ്ട് അർജുൻ വാസുദേവ്, ബി.ജെ.പി നോർത്ത് ജില്ല പ്രസിഡണ്ട് കെ.കെ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. കെ.വി.അർജുൻ , അക്ഷയ് കൃഷ്ണ, കെ.എസ്. ജിഷ്ണു, അരുൺ ഭരത് തുടങ്ങിയവർ നേതൃത്വം നൽകി.

Tags