ഡി.വൈ.എഫ്.ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിൽ സംഘർഷം; ഓഫിസിനുള്ളിൽ അതിക്രമിച്ചു കയറിയ പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കി

Clashes erupt at DYFI Kannur head post office; Police forcibly remove activists who entered the office

കണ്ണൂർ : ഡി.വൈ.എഫ്.ഐ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിൽ സംഘർഷം. ഹെഡ് പോസ്റ്റ് ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറിയ പ്രവർത്തകരെ ബലപ്രയോഗത്തിലുടെ പുറത്തിറക്കാൻ ശ്രമിച്ച പൊലിസുമായി പിടിവലി നടന്നു.

വനിതകളെ നിലത്ത് വലിച്ചിഴക്കുന്നോ, മര്യാദ വേണമെന്ന് പൊലീസിനോട് കയർത്ത് ഡിവൈഎഫ്ഐ പ്രവർത്തകരും നേതാക്കളും ക്ഷുഭിതരായത് ഏറെ ഏറ്റുമുട്ടലിൻ്റെ അന്തരീക്ഷം സൃഷ്ടിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെ പാചക വാതക ക്ഷാമത്തിനെതിരെ കണ്ണൂർ ഹെഡ്പോസ്റ്റോഫിസിന് ഉള്ളിൽ അതിക്രമിച്ചുകയറി ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധ സമരം നടത്തിയതാണ് സംഘർഷം സൃഷ്ടിച്ചത്. കണ്ണൂർ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ ഉൾപ്പെടെ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയതാണ് ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചത്.

Tags