തണ്ണീർത്തടങ്ങൾ നികത്തുന്നതിനെതിരെ ഡിവൈഎഫ്ഐ നടത്തിയ തലശ്ശേരി സബ് കളക്ടർ ഓഫിസ് മാർച്ചിനിടെ സംഘർഷം
Feb 13, 2025, 20:58 IST


തലശ്ശേരി: ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ തലശ്ശേരി സബ്ബ് കളക്ടർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പോലീസുമായ് ഉന്തും തള്ളും.
ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ ആർ ഡി ഒ ഓഫീസ് കോമ്പൗണ്ടിനകത്ത് കടന്നു. ഇതേ തുടർന്ന് പൊലിസ് ബലപ്രയോഗത്തിലൂടെ പുറത്താക്കാൻ ശ്രമിച്ചപ്പോഴാണ് ഉന്തുംതള്ളുമുണ്ടായത്. തലശ്ശേരി നഗരസഭ പരിധിയിൽ വരുന്ന വിവിധ തണ്ണീർത്തടം നികത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.