കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം, നഗരസഭാ ചെയര്‍മാന് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Clash between CPM and Congress workers in Sreekandapuram Kannur Municipal Chairman injured and hospitalized

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരു വിഭാഗങ്ങളുടെയും പ്രതിഷേധ പ്രകടനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. സംഘര്‍ഷത്തില്‍ ശ്രീകണ്ഠാപുരം നഗരസഭ ചെയര്‍മാന്‍ ഇ.വി രാമകൃഷ്ണന് പരിക്കേറ്റു. ചെയർമാനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു   തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ

നഗരസഭ ചെയര്‍മാന്‍ ഇ.വി രാമകൃഷ്ണനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് ശ്രീകണ്ഠാപുരം നഗരസഭ പരിധിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അക്രമസംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭിന്നശേഷിക്കാരി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന പരാതിയിലാണ് കേസ്. കോണ്‍ഗ്രസ് കൊടിമരം നശിപ്പിക്കുന്നത് തടയുന്നതിനിടെയാണ് മര്‍ദനമുണ്ടായതെന്നാണ് പരാതിയിലുള്ളത്. 19 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. 

 അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ  കഴിയുന്ന ശ്രീകണ്ടാപുരം നഗരസഭ ചെയർമാൻ അഡ്വ ഇ വി രാമകൃഷ്ണൻ, ഡിസിസി സെക്രട്ടറി കെ പി ഗംഗധരൻ, പി മുരളീധരൻ  എന്നിവരെ തളിപ്പറമ്പ് എം എൽ എ ടി കെ ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

Clash between CPM and Congress workers in Sreekandapuram Kannur Municipal Chairman injured and hospitalized


 

Tags