രണ്ടു മണിക്കൂർ മുൻപെ സ്ഥലം പിടിച്ചു : കണ്ണൂർ സ്‌റ്റേഡിയത്തിൽ ബിഗ് സ്‌ക്രീനിൽ ഫൈനൽ കാണാൻ ഹൗസ് ഫുൾ

Claimed spots two hours early Housefull crowd at Kannur stadium to watch the final on the big screen

കണ്ണൂർ: കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിൽ കോർപറേഷൻ ഒരുക്കിയ ബിഗ് സ്‌ക്രീൻ പ്രദർശനം കാണാൻ ഹൗസ് ഫുൾ. ബിഗ് സ്ക്രീനിൽ കളി കാണാൻ പത്തുമണിയോടെ തന്നെ സീറ്റുകൾ ഫുള്ളായി കഴിഞ്ഞിരുന്നു സ്ത്രീകളും കുട്ടികളുമടക്കമുള്ള ആ ബാലവൃദ്ധം ഫുട്ബോൾ പ്രേമികൾ നേരത്തെ തന്നെ കളി കാണാൻ കസേരകളിൽ സ്ഥാനം പിടിച്ചിരുന്നു അർജൻ്റീനിയൻ ആരാധകർ ജേഴ്സിയണിഞ്ഞ് മെസിയുടെ ചിത്രമുള്ള പ്ളക്കാർഡും അർജൻ്റീനിയൻ പതാകകളും ബാൻഡ് വാദ്യങ്ങളോടെയാണ് എത്തിയത്. 

മെസിപ്പട രണ്ടാമതും കപ്പുയർത്തുമെന്നാണ് ഇവരുടെ പ്രതികരണം. എന്നാൽ ആവേശം അതിരു വിടാതിരിക്കാനും ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ ഒഴിവാക്കാനും കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഡിയത്തിലും നഗരത്തിലെ വിവിധ ഭാഗങ്ങളിലും കാവൽ നിൽക്കുന്നുണ്ട്.

Tags