വഖഫ് ഭേദഗതി നിയമം നടപ്പിലാക്കുന്നത് മുസ്ലിം സമുദായത്തിലെ സാധാരണക്കാർക്ക് വേണ്ടി : സി.കെ പത്മനാഭൻ

The Waqf Amendment Act is being implemented for the common people of the Muslim community: CK Padmanabhan
The Waqf Amendment Act is being implemented for the common people of the Muslim community: CK Padmanabhan


കണ്ണൂർ :മതവുമായി കൂട്ടിക്കെട്ടി വർഗീയതയെ ഇളക്കിവിടുകയാണ് കോൺഗ്രസും സിപിഎമ്മും ചെയ്യുന്നതെന്ന് ദേശീയ നിർവാഹക സമിതി അംഗം സി കെ പത്മ നാഭൻ പറഞ്ഞു.പാർലിമെന്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതിക്കെതിരെ നിലകൊള്ളുന്ന എൽഡിഎഫ്- യുഡിഎഫ് എം പി മാർക്കെതിരെയുള്ള ബിജെപി പ്രക്ഷോഭത്തിന്റെ ഭാഗമായി  കണ്ണൂർ എംപി കെ സുധാകരന്റെ  ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വഖഫ് സ്വത്തുക്കൾ ചില മുസ്ലീം പുരോഹിതന്മാരുടെ കൈകളിൽ അകപ്പെട്ടിരിക്കുകയാണ്. 

അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് വഖഫ് സ്വത്തുക്കൾ കൈമാറ്റം ചെയ്യപ്പെടുകയാണ്. പൗരോഹിത്യത്തിന്റെ ചെരുപ്പ് നക്കി നടക്കുന്ന ചില രാഷ്ട്രീയ നേതാക്കളാണ് ബില്ലിനെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ നിയമ ഭേദഗതി ചെയ്യുന്നത് മുസ്ലീം സമുദായത്തിലെ സാധാരണക്കാർക്ക് വേണ്ടിയാണ്. ഈ കാര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് കോൺഗ്രസും സി.പി എമ്മുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി കണ്ണൂർ നോർത്ത്  ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ അധ്യക്ഷനായി. ബിജെപി ജില്ലാ സെക്രട്ടറി ടി സി മനോജ് സ്വാഗതം പറഞ്ഞു. സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു എളക്കുഴി,ദേശീയ സമിതി അംഗം സി രഘുനാഥ്, യു ടി ജയന്തൻ, സി നാരായണൻ, എ പി ഗംഗാധരൻ, അരുൺ കൈതപ്രം തുടങ്ങിയവർ സംസാരിച്ചു.

Tags

News Hub