പുതു ചരിത്രം സൃഷ്‌ടിച്ച് ചങ്ക്സ് കൂട്ടായ്മ ചാല : ശ്രീദേവ്‌നയ്ക്കായി പൂവിൽപ്പനയിലുടെ ശേഖരിച്ചത് 16 ലക്ഷത്തിലേറെ രൂപ
Aug 29, 2026, 10:23 IST
ചാല : പുതുചരിത്രം സൃഷ്ടിച്ച് ചാലയിലെ ചങ്ക് സ്കൂട്ടായ്മയുടെ പൂവിൽപ്പന. ഉത്രാട തലേന്ന് മുതൽ പിറ്റേന്ന് രാത്രി വരെ നടത്തിയ ഓണംപൂവിൽപ്പനയിലൂടെ 16, 30 , 314 (പതിനാറ് ലക്ഷത്തി മുപ്പതിനായിരത്തി മൂന്നു റ്റി പതിനാല് രൂപ സമാഹരിച്ചു.
ഗുരുതരമായ കിഡ്നി രോഗം ബാധിച്ചു ചികിത്സയിലുള്ള ചാല ഹയർ സെക്കൻഡറി സ്കൂൾ പ്ളസ് വൺ വിദ്യാർത്ഥിനിയായ ശ്രീദേവ്‌ന യുടെ ചികിത്സാ സഹായം സ്വരൂപിക്കുന്നതിനാണ് ചങ്ക്സ് കൂട്ടായ്മയെന്ന ചാലയിലെ യുവാക്കളുടെ സംഘം പൂവിൽപനയുമായി രംഗത്തിറങ്ങി. 20 ലക്ഷത്തിലേറെ രൂപയാണ് ചികിത്സാ ചിലവായി വേണ്ടത്. പിരിഞ്ഞു കിട്ടിയ സംഖ്യ ഉടൻ തന്നെ ശ്രീദേവ് നയുടെ കുടുംബത്തെ ഏൽപിക്കുമെന്ന് ചങ്ക്സ് കൂട്ടായ്മ ചാലഭാരവാഹികൾ അറിയിച്ചു.
.jpg)

