ചൊക്ളി സ്വദേശി ബംഗ്ളൂരിൽ വാഹനാപകടത്തിൽ മരിച്ചു
Mar 10, 2026, 10:30 IST
ചൊക്ലി : ചൊക്ലി ക്ലസ്റ്റർ എസ്.കെ.എസ്.എസ്. എഫ് ട്രെഷററും ബംഗ്ളൂരു എഐ കെ.എം.സി.സി യുടെ സജീവ പ്രവർത്തകനുമായ ചൊക്ലി ഗ്രാമത്തിയിലെ തയ്യിൽ അബൂബക്കർ (45) ബംഗ്ളൂരിൽ വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച്ച രാവിലെ ബംഗ്ലൂർ നഗരത്തിലുണ്ടായ ബൈക്ക് അപകടത്തിലാണ് മരിച്ചത്.
ഗ്രാമത്തിയിലെ വ്യാപാരി ആയിരുന്ന പരേതനായ എകരത്ത് കാസിമിന്റെ മകനാണ് അബൂബക്കർ.ഖബറടക്കം ഗ്രാമത്തി ജുമാ മസ്ജിദിൽ വെച്ച് നടക്കും.
.jpg)

