ചിറ്റാരിപ്പറമ്പിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന അസം സ്വദേശി അറസ്റ്റിൽ

Assam native arrested for strangling his wife to death in Chittariparamba

ചിറ്റാരിപ്പറമ്പ് :ചിറ്റാരിപ്പറമ്പിൽഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.ചിറ്റാരിപ്പറമ്പ് ചെള്ളത്ത് വയലിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി റഫീജുൽ ഇസ്‌ലാമാണ് (31) ഭാര്യ സജദ ഖാത്തൂനെ (23) കൊലപ്പെടുത്തിയത്.

 ഇതിനു ശേഷം പ്രതി കണ്ണവം പൊലീസിൽ കീഴടങ്ങി. കണ്ണവം പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags