കുഴൂർ ചന്ദ്ര മാരാർ സ്‌മാരക വാദ്യശ്രീ പുരസ്‌കാരം ചിറ്റന്നൂർ ജയകൃഷ്ണന്
കുഴൂർ ചന്ദ്ര മാരാർ സ്‌മാരക വാദ്യശ്രീ പുരസ്‌കാരം ചിറ്റന്നൂർ ജയകൃഷ്ണന്
Oct 6, 2025, 16:25 IST
കടന്നപ്പള്ളി : ക്ഷേത്രവാദ്യകലാ അക്കാദമിയുടെ ഈ വർഷത്തെ കുഴൂർ ചന്ദ്ര മാരാർ സ്‌മാരക വാദ്യശ്രീ പുരസ്‌കാരത്തിന് ചിറ്റന്നൂർ ജയകൃഷ്ണൻ അർഹനായി.ക്ഷേത്ര വാദ്യകലാരംഗത്തെ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്ക്കാരം.
കടന്നപ്പള്ളി ചിറ്റന്നൂർ സ്വദേശിയായ ജയകൃഷ്ണൻ ക്ഷേത്ര വാദ്യോപകരണ നിർമാണത്തിലും സജീവമാണ്. ഈ മാസം 11ന് കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര പരിസരത്ത് നടക്കുന്ന കേരള ക്ഷേത്രവാദ്യകലാ അക്കാദമി സംസ്ഥാന സമ്മേളന വേദിയിൽ വെച്ച് അവാർഡ് സമ്മാനിക്കും.
tRootC1469263">.jpg)

