ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ കവർച്ച ഭണ്ഡാരത്തിൽ നിന്നും പണം നഷ്ടപ്പെട്ടു

Chirakkav Bhagavathy temple also lost money from looted treasury
Chirakkav Bhagavathy temple also lost money from looted treasury

തലശ്ശേരി : ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ തിരുമുറ്റത്തുള്ള ഭണ്ഡാരവും ക്ഷേത്ര ഓഫീസും തകർത്ത് ദണ്ഡാരകവർച്ച നടത്തി. ഇന്ന് പുലർച്ചെയാണ് കവർച്ച നടത്തിയെന്നാണ് സൂചന.നവരാത്രി ആഘോഷം നടക്കുന്നതിനാൽ രാത്രി 11 മണി വരെ ക്ഷേത്രത്തിൽ ആളുകൾ ഉണ്ടായിരുന്നു.

 നവീകരണ ആഘോഷ കമ്മറ്റി ക്ഷേത്രമുറ്റത്ത് സ്ഥാപിച്ച ഭണ്ഡാരമാണ് തകർത്തത്. ക്ഷേത്ര ഓഫീസിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന് അലമാരയിൽ സൂക്ഷിച്ച എട്ടായിരത്തിൽ പരം രൂപയും കവർന്നിട്ടുണ്ട്. ഇന്നലെ ക്ഷേത്ര ദർശനത്തിനെത്തിയവർ വഴിപാട് നടത്തിയ പുഷ്പാർച്ചനയുടെയും മറ്റുമുള്ള തുകയാണ് കവർന്നത്. ക്ഷേത്രത്തിൽ സി.സി.ടി.വി. ഇല്ലാത്തത് അന്വേഷണത്തിന് തടസ്സമായി. ധർമ്മടം പൊലിസുംവിരലടയാള വിദഗ്ദ്ധരുമെത്തി. പരിശോധന നടത്തി.

Tags