വടക്കൻ കേരളത്തിലെ ക്ഷേത്ര വാദ്യഗുരു ചിറക്കൽ ശ്രീധരമാരാർ അന്തരിച്ചു

Chirakkal Sreedharamarar, a temple musician from North Kerala, passes away
Chirakkal Sreedharamarar, a temple musician from North Kerala, passes away


കണ്ണൂർ: വടക്കൻ കേരളത്തിലെ ക്ഷേത്ര വാദ്യഗുരു വാദ്യശ്രേഷ്ഠ ചിറക്കൽ ശ്രീധരമാരാർ (60 ) അന്തരിച്ചുഅസുഖ ബാധിതനായ ശ്രീധരമാരാർ
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണമടഞ്ഞത്. തിങ്കളാഴ്ച്ച രാവിലെഒമ്പതോടെ ഭൗതികദേഹം പരിയാരം വിളയാങ്കോട്ടെവീട്ടിലെത്തിച്ചു .പൊതുദർശനശേഷം ഉച്ചയ്ക്ക്  പയ്യാമ്പലത്ത് സംസ്കരിക്കും.

tRootC1469263">

ഭാര്യ: വനജ വിളയാങ്കോട്മക്കൾ: ശ്രീഹരി (വാദ്യകലാകാരൻവടേശ്വരം ശിവക്ഷേത്രം, മലബാർ ദേവസ്വം)ശ്രീഷ ശരത് മരുമകൻ: ശരത് കുമാർ (ആർമി )സഹോദരങ്ങൾ:ബാലഗോപാൽ (രുചി കാറ്ററിംഗ് ചിറക്കൽ) ആശാലത ചിറക്കൽ പരേതനായ വിജയൻ  (റിട്ടയേർഡ് എസ്.ഐ)
1965 ൽ പരേതരായനാരായണ മാരാരുടെയും കിഴിച്ചിലോട്ട് ലക്ഷ്മിക്കുട്ടി മാരസ്യാരുടെയും മകനായി ചിറക്കലിൽ ജനിച്ചു. 14ാം വയസ്സിൽ പുളിയാംവള്ളി ശങ്കര മാരാരുടെ കീഴിൽ ചെണ്ട അഭ്യസിച്ച് കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അരങ്ങേറ്റം.  തുടർന്ന് ശ്രീ നീലേശ്വരം നാരായണ മാരാരുടെ കീഴിൽ മദ്ദളവും പയ്യന്നൂർ കൃഷ്ണമണി മാരാരുടെ കീഴിൽ സോപാനസംഗീതവും പടുവിലായി അച്യുതമാരാരുടെ കീഴിൽ ഈടും കൂറും പഠിച്ചു. വാദ്യകലയിലെ ഉപരി പഠനം വാദ്യരത്നം  കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാരിനൊപ്പം.

 27ാം വയസ്സിൽ  കൊട്ടിയൂർ ക്ഷേത്രത്തിൽ നിന്നും പട്ടും വളയും നേടി സ്ഥാനികനായി. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും രണ്ടു തവണ ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനം നേടിയ മാരാർക്ക് തപസ്യ പുരസ്കാരം, നാദബ്രഹ്മം പുരസ്കാരം, ക്ഷേത്രവാദ്യ കലാ അക്കാദമിയുടെ വാദ്യശ്രേഷ്ഠ പുരസ്കാരം, വള്ളുവൻ കടവ് മുത്തപ്പൻ പുരസ്കാരം 'കടലായി ശ്രീകൃഷ്ണ ക്ഷേത്രം, ചെറുകുന്ന് ആസ്‌തികാലയം' ,
കണ്ണൂർ കലാഞ്ജലി നൃത്ത വിദ്യാലയം, ചിററന്നൂർ കലാക്ഷേത്ര ,  എന്നീ  പുരസ്കാരങ്ങളും വാദ്യകലാകാരൻ വിശാലിൻ്റെ പേരിലുള്ള പ്രഥമ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.രാഷ്ട്രീയ സാംസ്കാരിക കലാ രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ ഭൗതിക ശരീരത്തിൽ ആദരാഞ്ജലിയർപ്പിക്കാനെത്തി.

Tags