വരുമാനം കുറഞ്ഞതിൻ്റെ പേരിൽ കണ്ണൂരിലെ ചിറക്കൽ റെയിൽവെ സ്റ്റേഷൻ അടച്ചുപൂട്ടാനുള്ള അധികൃതരുടെ നീക്കം പ്രതിഷേധാർഹം : അബ്ദുൽ കരീം ചേലേരി

Traffic reforms in Putiyatheru Town should be reviewed: Abdul Karim Cheleri
Traffic reforms in Putiyatheru Town should be reviewed: Abdul Karim Cheleri

കണ്ണൂർ : വരുമാനം കുറഞ്ഞതിൻ്റെ പേരിൽ ചിറക്കൽ റെയിൽവെ സ്റ്റേഷൻ അടച്ചുപൂട്ടാനുള്ള അധികൃതരുടെ നീക്കം പ്രതിഷേധാർഹമാണെന്നും പ്രസ്തുത നീക്കത്തിൽ നിന്നും റയിൽവെ അടിയന്തരമായും പിൻമാറണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി.

നൂറ്റാണ്ടിലേറെ പഴക്കമുള്ള ചിറക്കൽ റെയിൽവെ സ്റ്റേഷനിൽ നേരത്തെ നിരവധി തീവണ്ടികൾക്ക് സ്റ്റോപ്പുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് അതൊക്കെ പിൻവലിക്കുകയാണ് ഉണ്ടായത്. നിലവിൽ ഉള്ള കണ്ണൂർ മംഗലാപുരം, കണ്ണൂർ -ചെറുവത്തൂർ ട്രെയിനുകളുടെ സ്റ്റോപ്പുകളും നിർത്തൽചെയ്ത് സ്റ്റേഷൻ അടച്ചുപൂട്ടാനാണ് അധികൃതർ ശ്രമിക്കുന്നത്.

tRootC1469263">

ഇത്തരത്തിലുള്ള ശ്രമങ്ങൾ മുമ്പുണ്ടായപ്പോൾ അതിനെതിരെ ഉയർന്നുവന്ന പ്രതിഷേധത്തിൻ്റെയും ആക്ഷൻ കമ്മറ്റിയുടെ ഇടപെടലിൻ്റെയും ഫലമായാണ് അധികൃതർ അതിൽ നിന്ന് പിന്തിരിഞ്ഞത്. ഈ ഘട്ടത്തിലും അത്തരമൊരു കൂട്ടായ്മ അനിവാര്യമാണെന്നും ചരിത്ര പ്രാധാന്യമുള്ളതും രാജ്യാന്തര പ്രശസ്തിയുള്ള ഒട്ടേറെ ക്ഷേത്രങ്ങളടക്കം സ്ഥിതി ചെയ്യുന്നതുമായ ചിറക്കലിനെ ദീർഘദിക്കുകളുമായി ബന്ധിപ്പിക്കുവാനുള്ള ഈ റയിൽവെ സ്റ്റേഷൻ നില നിർത്താനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags