ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടം നവരാത്രിക്ക് ഒരുങ്ങി

Chirakkal Kovilakam Chamundi Kottam ready for Navratri

ചിറക്കൽ: ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടം നവരാത്രി മഹോത്സവത്തിന് ഒരുങ്ങി .കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ വിജയചന്ദ്രൻ , ജില്ലയിലെ സംഗീത അധ്യാപകർ, കണ്ണൂർ യൂണിവേഴ്സിറ്റി സംഗീത വിഭാഗം ഒരുക്കുന്ന കച്ചേരി ഡോ. സുമാ സുരേഷ് വർവ്വയുംഡോ. ഷീബ കൃഷ്ണകുമാറും ചേർന്ന് ഒരുക്കുന്ന ലാസ്റ്റ് വിപഞ്ചിക, വീണ -വേണു -വയലിൻ എന്നിങ്ങനെ വ്യത്യസ്തമായ പരിപാടികളാണ് ഇക്കുറി നവരാത്രിയിലെ വിവിധ ദിവസങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

22 ന് തിങ്കളാഴ്ച വൈകുന്നേരം ആറിന്  ചിറക്കൽ കോവിലകം ഉത്രട്ടാതി തിരുന്നാൾ രാമവർമ്മ വലിയ രാജയുടെ അധ്യക്ഷതയിൽ കെ.വി. സുമേഷ് എം എൽ എ കലാ സംഗീത മഹോത്സവ ഉദ്ഘാടനം ചെയ്യും.പദ്മശ്രീ എസ്. ആർ.ഡി. പ്രസാദ്, ക്ഷേത്ര കലാ അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ, ജില്ലാ ജഡ്ജ് രാജേഷ് നെടുമ്പ്രത്ത് പ്രസംഗിക്കും തുടർന്ന് കണ്ണൂർ യൂണിവേഴ്സിറ്റി സംഗീത വിഭാഗം അവതരിപ്പിക്കുന്ന പഞ്ചരത്ന കീർത്തനാലാപനംനടക്കും.

23 ന് ചൊവ്വാഴ്ച രാത്രി ഏഴിന് കലാമണ്ഡലം ശ്രീനാഥിൻ്റെ ചാക്യാർ കൂത്ത്,

 24-ന്ബുധനാഴ്ച കണ്ണൂർ ജില്ലയിലെ സംഗീതാധ്യാപകർ ചേർന്നൊരുക്കുന്ന സംഗീതാർച്ചന

25 വ്യാഴാഴ്ച വീണ, വേണു, വയലിൻ പരിപാടിയിൽ ഡോ. സുമ സുരേഷ് വർമ്മ, ഡോ. കെ. എം ആതിര, ശ്രുതി എന്നിവർ പങ്കെടുക്കും.

 26വെളളിയാഴ്ച ഗോപീകൃഷ്ണൻ്റെ കച്ചേരി,ശനിയാഴ്ച പ്രശസ്ത സംഗീതജ്ഞൻ ജയൻ ഇച്ചക്കാട്ടിൻ്റെ ഫ്ലൂട്ട് സാക്സ ഫോൺ ഫ്യൂഷൻ,

 27ഞായറാഴ്ച കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ വിനയചന്ദ്രമേനോൻ ആൻ്റ് പാർട്ടിയുടെ ഭക്തിഗാന സുധ, 

സപ്തമി ദിനമായ 28 തിങ്കളാഴ്ച വർഷവർമ്മ , അഭിരാം രാമചന്ദ്രൻ എന്നിവർ ഒരുക്കുന്ന സംഗീത കച്ചേരി,

അഷ്ടമി ദിനമായ  30 ന് ചൊവ്വാഴ്ച ദേവരാജൻ മാഷ ഈണം നല്കിയ പഴയ ഗാനങ്ങൾ ചേർത്തൊരുക്കിയ ഗാനാർച്ചന, 

ഒക്ടോബർ ഒന്നിന് ബുധനാഴ്ച നവമി സന്ധ്യയിൽ നിമ്മി ആൻ്റ് പാർട്ടിയുടെ മോഹിനിയാട്ടം, കുച്ചുപ്പുടി, 

രണ്ടിന് വ്യാഴാഴ്ച വിജയദശമി ദിനം സന്ധ്യക്ക്  വീണയുടെ പശ്ചാത്തലത്തിൽ കലാമണ്ഡലം  ഷീബ കൃഷ്ണകുമാർ അവതരിപ്പിക്കുന്ന
 ലാസ്റ്റ് വിപഞ്ചികരാത്രി എട്ടിന് ഡോ. സുമ സുരേഷ് വർമ്മയും സംഘവും അവതരിപ്പിക്കുന്ന നാദലയത്തോടെ നവരാത്രി മഹോത്സവത്തിന് സമാപ്തിയാകും.

Tags