കാറ്റിലും മഴയിലും തകർന്ന് വീണചിറക്കൽ പൈതൃക മണ്ഡപം കേരളീയ വാസ്തുശൈലിയിൽ പുനർനിർമ്മിക്കുന്നു
ചിറക്കൽ: ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടത്ത് "മുപ്പത്തൈവർ പീഠവഴക്ക" സൂചകങ്ങളോടെ കാറ്റിലും മഴയിലും തകർന്ന് വീണ പൈതൃക മണ്ഡപം പുനർനിർമ്മിക്കുന്നു.പ്രശസ്ത ശില്പി കെ.കെ ആർ. വെങ്ങരയുടെ രൂപകല്പനയിലാണ് പുനർനിർമ്മാണം. കല്ലും മരവും ഓടും ഉപയോഗിച്ച് പരമ്പരാഗത കേരളീയ വാസ്തുശൈലിയിലാണ് പുതിയ പൈതൃക മണ്ഡപം നിർമ്മിക്കുക. വിശദമായ പ്ലാൻ തയ്യാറാക്കി. കോലത്തിരി രാജവംശം മുപ്പത്തൈവർ തെയ്യങ്ങൾക്ക് പീഠവഴക്കം നൽകി രാജകീയ കുലപരദേവതാ സ്ഥാനത്ത് ആരാധനാക്രമം ചിട്ടപ്പെടുത്തിയ സ്മരണയുണർത്തും വിധത്തിലാണ് പുതിയ പൈതൃക മണ്ഡപത്തിൻ്റെ നിർമ്മാണം.
കോലത്തു നാടിൻ്റെ സാംസ്കാരികത്തനിമ സംരക്ഷിക്കുന്ന,സംഗീത _ കലാ -സാഹിത്യ- സാംസ്കാരിക- ആധ്യാത്മികരംഗ വേദിയായിപൈതൃക മണ്ഡപത്തെ മാറ്റിയെടുക്കണമെന്നാണ് ചാമുണ്ഡി കോട്ടം കമ്മിറ്റി ഉദ്ദേശിക്കുന്നത്.ഇതു സംബന്ധിച്ചു ചേർന്ന യോഗം ചിറക്കൽ കോവിലകം ഉത്രട്ടാതി തിരുന്നാൾ സി.കെ. രാമവർമ്മരാജ ഉദ്‌ഘാടനം ചെയ്തു.ചാമുണ്ഡി കോട്ടം സമിതി സെക്രട്ടറി സി.കെ. സുരേഷ് വർമ്മ മണ്ഡപ നിർമ്മാണപദ്ധതി വിശദീകരിച്ചു. സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട്, ടാക്സ് പ്രാക്ടീഷണർ ബിജുല ഷാജി നമ്പ്യാർ, ഡോ. സുമ സുരേഷ് വർമ്മ മാതൃ സമിതി പ്രസിഡൻ്റ് ഷീന ഷാജി, പി.വി. സുകുമാരൻ പ്രസംഗിച്ചു.
കഴിഞ്ഞ മേയ് മാസം ഉദ്ഘാടനം ചെയ്ത ചാമുണ്ഡേശ്വരി പൈതൃക മണ്ഡപം കാലവർഷാരംഭത്തിൽ ജൂൺ ആറിന് നിലംപൊത്തുകയായിരുന്നു.
ആദ്യഘട്ട നിർമ്മാണത്തിൽ വന്ന അപാകതകൾ ചാമുണ്ഡി കോട്ടത്ത് ചേർന്നയോഗം ചർച്ച ചെയ്തു. വരവ് ചെലവ് കണക്ക് കണ്ണൂർ
നമ്പ്യാർ അസോസിയേറ്റ് ടാക്സ് പ്രാക്ടീഷണർ ബിജുല ഷാജി നമ്പ്യാർ അവതരിപ്പിച്ചു.ആനന്ദ് , ഷീന, കെ.പി. മോഹനൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
.jpg)

