ക്രിസ്മസ് അവധിക്കാലത്ത് കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്താം ; കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ ഇ എന്‍ ടി മെഡിക്കല്‍ ക്യാമ്പ്

Children's health can be ensured during the Christmas holidays; Free ENT medical camp at Aster MIMS, Kannur
Children's health can be ensured during the Christmas holidays; Free ENT medical camp at Aster MIMS, Kannur

കണ്ണൂര്‍ : ക്രിസ്മസ് അവധിക്കാലം കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്താനായി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഇ എന്‍ ടി വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുഞ്ഞുങ്ങളിലെ മൂക്കിലെ ദശ വളര്‍ച്ച, ടോണ്‍സലൈറ്റിസ്, അഡിനോയ്ഡ് എന്നിവയ്ക്കായി പ്രത്യേക സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഡിസംബര്‍ 20 മുതല്‍ 30 വരെയാണ് ക്യാമ്പ് നടക്കുക.
 ഇ എൻ ടി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം ഡോക്ടർ ഡോ.രാമകൃഷ്ണൻ, ഡോ. അക്ഷയ്, ഡോ.വിഷ്ണു, ഡോ മനു തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡോക്ടറുടെ സൗജന്യ പരിശോധന, ലാബ്/റേഡിയോളജി സേവനങ്ങള്‍ക്ക് 25% ഇളവ്, സര്‍ജറിക്ക് പ്രത്യേക ഇളവുകള്‍ എന്നിവ ലഭ്യമാകും. 

tRootC1469263">

പതിവായുള്ള മൂക്കടപ്പ്, മൂക്കൊലിപ്പ്, കൂര്‍ക്കം വലി, ഉറക്കത്തിലെ ശ്വാസതടസ്സം, ചെവി വേദന, കേള്‍വിക്കുറവ്, ഇടയ്ക്കിടെയുള്ള ചെവിയിലെ അണുബാധ, സംസാരത്തില്‍ വ്യക്തതക്കുറവ്, മുഖത്തിന്റെ ആകൃതിയില്‍ മാറ്റം, സ്ഥിരമായ തൊണ്ടവേദന, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്, ടോണ്‍സിലുകള്‍ ചുവന്നും വീര്‍ത്തും കാണപ്പെടുക, ടോണ്‍സിലുകളില്‍ വെള്ളയോ മഞ്ഞയോ നിറത്തിലുള്ള പാടുകള്‍ കാണപ്പെടുക, ഇടയ്ക്കിടെ പനിക്കുക, കഴുത്തിലെ ഗ്രന്ഥികള്‍ വീര്‍ക്കുകയോ വേദനയോ അനുഭവപ്പെടുക, വായില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെടുക, ശബ്ദമാറ്റം, തൊണ്ടഡയില്‍ നിന്ന് ചെവിയിലേക്ക് വരുന്ന  വേദന, മണവും രുചിയും കുറയുക, തുമ്മല്‍ വര്‍ദ്ധിക്കുക, രാത്രി വായയിലൂടെ ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.  ക്യാമ്പില്‍ ബുക്ക് ചെയ്യുന്നതിന് 6235234000, 6235000574 എന്നീ നമ്പറുകളില്‍ വിളിക്കുക.
 

Tags