കാസർഗോട് ജില്ലാതല ശിശുദിന വാരാഘോഷത്തിന് സമാപനം
കാസർഗോട് : വനിത-ശിശു വികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ശിശുദിന വാരാഘോഷം സമാപിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമാപന ചടങ്ങ് ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. സുരക്ഷിതവും സന്തോഷകരവുമായ ബാല്യം ലഭിച്ചാലേ നല്ല പൗരന്മാരെ വാര്ത്തെടുക്കാനാവൂവെന്ന് കളക്ടര്‍ പറഞ്ഞു. കുട്ടികളെ മുന്‍ധാരണയോടെ കാണാതെ അവരെ കേള്‍ക്കാനുള്ള മനസ്സുണ്ടാവണം. കുട്ടികള്‍ സ്വയംപര്യാപ്തരാകുന്നത് വരെ മികച്ച ജീവിത സാഹചര്യം ഒരുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ രേണുക തങ്കച്ചി അധ്യക്ഷത വഹിച്ചു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം അഡ്വ. എ ശ്രീജിത്ത്, ജില്ലാ വനിത-ശിശു വികസന ഓഫീസര്‍ വി.എ നിഷമോള് എന്നിവര്‍ സംസാരിച്ചു. 'കുട്ടികളുടെ അവകാശങ്ങളും ശിശുസംരക്ഷണ സംവിധാനങ്ങളും' വിഷയത്തില്‍ എ.ജി ഫൈസല്‍ ബോധവത്കരണ ക്ലാസെടുത്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ.കെ ജെംലാ റാണി സ്വാഗതവും എന്‍.ഐ.സി പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.വി ഹിബിന് നന്ദിയും പറഞ്ഞു.
.jpg)

