സ്വജീവൻ പണയപ്പെടുത്തി കുട്ടികൾ കാണിച്ച ധീരത ;കുളത്തിൽ വീണ കൂട്ടുകാരിയുടെ ജീവൻ രക്ഷിച്ചു
May 28, 2026, 12:10 IST
പെരളശേരി : അമ്പലകുളത്തിൽ കാൽ വഴുതി വീണ 15 വയസുകാരി പെൺകുട്ടിയെ സാഹസികമായി രക്ഷിച്ച് കൂട്ടുകാർ.മാവിലായി കീഴറ ശ്രീ ചേനാരത്ത് ക്ഷേത്ര കുളത്തിൽ കാൽ വഴുതി വീണ് വെള്ളത്തിൽ താഴുകയായിരുന്ന പെൺകുട്ടിയെ കീഴറ സ്വദേശിനിയായ റിഷി ക രജിലും (15) ഒപ്പമുണ്ടായിരുന്ന റിഥിൻ രാജും ചേർന്നാണ് കുളത്തിലിറങ്ങി രക്ഷപ്പെടുത്തിയത്.
കീഴറയിലെ ശില്പയുടേയും ആർമി ഉദ്യോഗസ്ഥനായ രജിലിൻറേയും മകളാണ് റിഷിക.പെരളശ്ശേരി എകെജി സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥിനിയും എൻ സി സി കാഡറ്റുമാണ് റിഷിക. അപകടത്തിൽപെട്ട കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് മയ്യിൽ സ്വദേശിയായ റിഥിൻ. കുളത്തിലെവെള്ളത്തിൽ വീണ പെൺകുട്ടിയെ ഇരുവരും ചേർന്ന് ഇറങ്ങി സാഹസികമായി കരയ്ക്കെത്തിക്കുകയായിരുന്നു
.jpg)

