കരുതൽ വേണം കുട്ടികൾക്ക് :ബാലാവകാശ കമ്മിഷൻഏകദിന ശിൽപ്പശാല നടത്തി
കണ്ണൂർ:സംസ്ഥാന ബാലാവകാശ കമ്മീഷൻ കുടുംബശ്രീ അംഗങ്ങൾക്കായി ബാലസൗഹൃദ രക്ഷാകർതൃത്വം ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കലക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ മിഷനുമായ് സഹകരിച്ചാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ നേതൃത്വത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചത്.ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾക്കിടയിൽ ഒറ്റപ്പെട്ട് പോകുന്ന കുട്ടികളുടെ മാനസികാവസ്ഥ മനസിലാക്കണമെന്നും, അവർക്കാവശ്യമായ പിന്തുണ നൽകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു തദേശ സ്ഥാപനത്തിൽ നിന്നും 2 റിസോർസ് പേഴ്സൺമാരാണ് പരിശീലനത്തിൽ പങ്കെടുത്തത്. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം വി ജയൻ അധ്യക്ഷത വഹിച്ചു. ദിവ്യ സി, വിജിത്ത് കെ, ദീപ പി ഒ, വിനേഷ് പി എന്നിവർ സംസാരിച്ചു